Top

'എന്ത് തേങ്ങയാണ്'; മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഹെലന്‍ ഓഫ് സ്പാര്‍ട്ട

'ഇപ്പോള്‍ പ്രതികരിച്ചില്ല എന്നുണ്ടെങ്കില്‍ വളരെ മോശമായിപ്പോവും'

9 Aug 2021 10:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്ത് തേങ്ങയാണ്; മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഹെലന്‍ ഓഫ് സ്പാര്‍ട്ട
X

യൂട്യൂബേഴ്‌സായ ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട. അന്യായമായി നടന്ന കസ്റ്റഡിയാണിതെന്നും ആ പാവങ്ങള്‍ ചെയ്ത തെറ്റെന്താണെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു.

'ദയവ് ചെയ്ത് പ്രതികരിക്കുക. ഇത്രയും ഫേയ്മസ് ആയിട്ടുള്ള രണ്ട് യൂ ട്യൂബേര്‍സിനെ ഇങ്ങനെ തെരുവു നായയെ പോലെ ട്രീറ്റ് ചെയ്യുന്നു എന്നുണ്ടെങ്കില്‍ സാധാരണക്കാരെ ഇവരെങ്ങനെയായിരിക്കും ട്രീറ്റ് ചെയ്യുന്നത്,' ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിച്ചു.

കരയുന്ന കുട്ടിക്കേ പാലുളളൂ എന്ന് കേട്ടിട്ടില്ലേ. ഇപ്പോള്‍ പ്രതികരിച്ചില്ല എന്നുണ്ടെങ്കില്‍ വളരെ മോശമായിപ്പോവും. എന്താണ് ആ പാവങ്ങള്‍ ചെയ്ത തെറ്റ്. വണ്ടി മോഡിഫൈ ചെയ്തതാണോ. വളരെ മോശമാണ് പൊലീസ് ചെയ്തത്. തോന്നിവാസവും ഗുണ്ടായിസവുമാണ്. വീഡിയോയില്‍ അവരെ അടിക്കുന്നത് കൃത്യമായി കാണാമെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചൂണ്ടിക്കാട്ടി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.

മോട്ടോര്‍ വാഹന വകുപ്പ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വിസ്മയ കേസിലെ കിരണിനെയാണ്. അവനെ ഉള്ളിലാക്കാനൊന്നും ആരെയും കണ്ടില്ലല്ലോ എന്ത് തേങ്ങയാണിതെന്നും ഇടയ്ക്ക് രോഷാകുലയായി ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നുണ്ട്. അവരെ പിടിച്ചു കൊണ്ടു പോവുന്നത് കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്കോ ജനങ്ങള്‍ക്കോ പൊലീസിനെ തടഞ്ഞു കൂടായിരുന്നോ എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു.

ഇന്നാണ് ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. അള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇരുവരും വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആര്‍ടിഒയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Next Story