Top

സംസ്ഥാനത്ത് കനത്ത മഴ; കാസര്‍കോടും,കോഴിക്കോടും താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി, മണ്ണിടിച്ചില്‍

തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ടിട്ടുളള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം.

3 Oct 2021 4:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് കനത്ത മഴ; കാസര്‍കോടും,കോഴിക്കോടും താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി, മണ്ണിടിച്ചില്‍
X

എല്ലാ ജില്ലകളിലേയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുളളില്‍ മഴ കൂടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുളളത്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി. കോഴിക്കോട് ഊരാളിക്കുന്ന് മലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മുക്കത്ത് കടകളില്‍ വെളളം കയറി. തീരദേശമേഖലയിലുളളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാസര്‍കോട് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ തൃശൂര്‍ ജില്ലയിലും പരക്കെ നാശനഷ്ടമുണ്ടായി. തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ടിട്ടുളള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം.

Next Story

Popular Stories