Top

തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത: കൊല്ലത്തും ആലപ്പുഴയിലും യെല്ലോ അലര്‍ട്ട്

ഒക്ടോബര്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

8 Oct 2021 3:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത: കൊല്ലത്തും ആലപ്പുഴയിലും യെല്ലോ അലര്‍ട്ട്
X

തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇന്ന് തെക്കന്‍ ജില്ലകളായ കൊല്ലത്തും ആലപ്പുഴയിലും യെല്ലോ അലര്‍ട്ടാണ്. നാളെ ആലപ്പുഴയിലും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Next Story