Top

' കേരളത്തില്‍ ലാന്‍ഡ് ജിഹാദ് അടക്കം നിരവധി ജിഹാദുകള്‍'; ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് വത്സന്‍ തില്ലങ്കേരി

സര്‍ക്കാരിപ്പോള്‍ മുന്നോട്ടുവെച്ച സമവായ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

17 Sep 2021 9:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

 കേരളത്തില്‍ ലാന്‍ഡ് ജിഹാദ് അടക്കം നിരവധി ജിഹാദുകള്‍; ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് വത്സന്‍ തില്ലങ്കേരി
X

കോട്ടയം: പാലാ ബിഷപ്പിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി. ബിഷപ്പ് പറഞ്ഞത് ഒറ്റപ്പെട്ട കാര്യങ്ങളല്ല. ലാന്‍ഡ് ജിഹാദടക്കം മറ്റ് ജിഹാദുകളും കേരളത്തില്‍ സജീവമാണ്. ഈ സത്യം തുറന്നുപറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണത ശരിയല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‌റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

നാട്ടില്‍ താലിബാനിസം വരാതിരിക്കാന്‍ എല്ലാവിഭാഗങ്ങളും മുന്‍കരുതലെടുക്കണം. ഇങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് സമ്മതിക്കാനാണ് ആദ്യം സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അതേസമയം, സര്‍ക്കാരിപ്പോള്‍ മുന്നോട്ടുവെച്ച സമവായ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

എന്നാല്‍ ഒരു ചർച്ച കൊണ്ടുമാത്രം വിഷയം പരിഹരിക്കാനാവില്ല. ബിഷപ്പ് ഉന്നയിച്ച ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. ഓരോ ഗ്രാമങ്ങളിലും നേരിടുന്ന പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ പ്രാദേശികതലത്തില്‍ സിറ്റിംഗ് നടത്തി ഇരകളുടെ മൊഴി എടുത്ത് പ്രശ്‌നം പരിഹാരം കണ്ടെത്തണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് വത്സന്‍ തില്ലങ്കേരി പിന്തുണ പ്രഖ്യാപിച്ചത്.

Next Story