Top

മറ്റൊരു പാർട്ടിയിലേക്കുമില്ല; പികെ ശശിയെ വീണ്ടും വലിച്ചിഴയ്ക്കണോയെന്ന് മുൻ ഹരിത നേതാക്കൾ

'ബിജെപിയിലാണോ ജെൻഡർ പൊളിറ്റിക്സ് ഉണ്ടെന്ന് വിശ്വസിക്കുന്നത്. അല്ലെങ്കിൽ ജമാ അത്തെ ഇസ്ലാമിയിലാണോ'

15 Sep 2021 8:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മറ്റൊരു പാർട്ടിയിലേക്കുമില്ല; പികെ ശശിയെ വീണ്ടും വലിച്ചിഴയ്ക്കണോയെന്ന് മുൻ ഹരിത നേതാക്കൾ
X

മുസ്ലിം ലീ​ഗുമായുള്ള പ്രശ്നത്തിന്റെ പേരിൽ മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് മുൻ ഹരിത നേതാക്കൾ. ലിം​ഗ നീതി വിഷയത്തിൽ മുഖ്യധാരാ പാർട്ടികൾക്കെല്ലാം വിമുഖതയാണ്. അടിസ്ഥനപരമായി ന്യൂനപക്ഷത്തിനും പിന്നോക്ക വിഭാ​ഗത്തിനും ഒപ്പമെന്ന ആദർശത്തിൽ ഉറച്ചു നിൽക്കും. ഒപ്പം തന്നെ ജനാധിപത്യബോധമുള്ള പെൺ കുട്ടികളുടെ കൂട്ടായ്മയായി മുന്നോട്ട് പോവണമെന്നുണ്ടെന്നും ഇവർ വ്യക്തമാക്കി.

ഞങ്ങൾ ഇതേ ആശയത്തിൽ തന്നെ എപ്പോഴും ഉണ്ടായിരിക്കും. ഈ പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോയാൽ ഇത്തരത്തിലൊരു ജെൻഡർ പ്രശ്നം പരിഹരിക്കുമെന്ന് ഞങ്ങളൊരിക്കലും വിശ്വസിക്കുന്നില്ല. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഏതൊക്കെയാണ്. സിപിഐഎമ്മാണോ. പികെ ശശി നമ്മളേറ്റവും കൂടുതൽ തവണ ചർച്ച ചെയ്ത വാക്കല്ലേ. അദ്ദേഹത്തെ വീണ്ടും വലിച്ചിഴയ്ക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. അദ്ദേഹം ഇന്നിരിക്കുന്ന സ്ഥാനമെന്താണ്. പാർട്ടി അദ്ദേഹത്തിന് നൽകിയിട്ടുള്ള പരി​ഗണന എന്താണ്. ബിജെപിയിലാണോ ജെൻഡർ പൊളിറ്റിക്സ് ഉണ്ടെന്ന് വിശ്വസിക്കുന്നത്. അല്ലെങ്കിൽ ജമാ അത്തെ ഇസ്ലാമിയിലാണോ. മറ്റേത് രാഷ്ട്രീയ പാർട്ടിയിലാണ് ഇത്തരത്തിലൊരു ജെൻഡർ വിഷയം കൃത്യമായി കൺവെ ചെയ്യപ്പെട്ടിട്ടുള്ളത്. ഞങ്ങൾ ഇതേ ആദർശത്തിൽ തന്നെ തുടരും. പക്ഷെ കുറച്ചു കൂടി വിശാലാർത്ഥത്തിൽ പെൺകുട്ടികളുടെ കൂട്ടായ്മയെന്ന രൂപത്തിൽ മുന്നോട്ട് പോവണമെന്നുണ്ട്. അത് എത്തരത്തിലായിരിക്കുമെന്നത് കൃത്യമായി പിന്നീട് പറയാം. ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിത്.

മുസ്ലീംലീഗ് നേതൃത്വത്തിന് പരാതി നല്‍കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്ന് ഹരിത മുൻ പ്രസിഡന്റ് മുഫ്ഹീദ തസ്‌ലിയും വ്യക്തമാക്കി. എല്ലാവരും വാസ്തവും അറിയണമെന്ന് തോന്നിയത് കൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്. പൊതുജനമധ്യേ കള്ളികളാണെന്നും ധിക്കാരികളാണെന്നും പാര്‍ട്ടിയെ അനുസരിക്കാത്തവരാണെന്നും വരുത്തി തീര്‍ത്ത് നിരന്തരം സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യം മുന്നിലുണ്ടെന്നും മുഫ്ഹീദ തസ്‌ലി പറഞ്ഞു. ഒരു സൈബര്‍ ഗുണ്ടയാണ് ഹരിതയുടെ പെണ്‍കുട്ടികളെ നയിക്കുന്നതെന്നും പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ കൈയ്യിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും എംഎസ്എസ് പ്രസിഡണ്ട് പറഞ്ഞുപരത്തിയെന്നും മുഫ്ഹീദ ആരോപിച്ചു.

Popular

    Next Story