Top

'ഹരിതയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് നവാസ് വന്നതിന് ശേഷം'; തുറന്നടിച്ച് ഹഫ്‌സ

2017 മുതലാണ് ഹരതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചതെന്ന് ഹഫ്സ

9 Sep 2021 11:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിതയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് നവാസ് വന്നതിന് ശേഷം; തുറന്നടിച്ച് ഹഫ്‌സ
X

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായി പി കെ നവാസ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ഹരിതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത് തുടങ്ങിയതെന്ന് ഹരിത മുന്‍ സംസ്ഥാന നേതാവ് ഹഫ്‌സ മോള്‍. 2017 മുതലാണ് ഹരതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്. അതിന് മുമ്പുള്ള സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമാരായോ, ജനറല്‍ സെക്രട്ടറിമാരായോ മറ്റു ഭാരവാഹികളുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അന്നത്തെ നേതാക്കള്‍ എല്ലാം തന്നെ ഹരിതയെ മുന്നോട്ടു കൊണ്ടുവരണം എന്നാഗ്രഹിച്ച് പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. എന്നാല്‍ 2017 മുതലുള്ള കാലം ഹരിതയ്ക്ക് ഏറെ നിര്‍ണായകമായിരുന്നുവെന്നും ഹഫ്‌സ റിപ്പോര്‍ട്ടര്‍ ടിവിയുടെ മൂന്നുമണി ചർച്ചയില്‍ പറഞ്ഞു.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ഹഫ്‌സ പറഞ്ഞു. ഹരിതയിലെ പെണ്‍കുട്ടികളെ മുസ്ലീം ലീഗ് നേതൃത്വ പല തവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നത് ശരിയാണ്. അതിലെല്ലാം ഹരിതയ്ക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പുറത്തു വരുന്നതെല്ലാം അംഗീകരിക്കാനാവത്ത തീരുമാനങ്ങളായിരുന്നു. ആരോപണ വിധേയരായ പി കെ നവാസ് അടക്കമുള്ള ആളുകള്‍ ഖേദപ്രകടനം നടത്തുമെന്നും ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കുമെന്ന് സമ്മതം പറഞ്ഞുമെന്നുമാണ് ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു അനുമതി ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കൊടുത്തിട്ടില്ലെന്നും ഹഫ്‌സ വ്യക്തമാക്കി.

താന്‍ വൈസ് പ്രസിഡിന്റായിരിക്കുന്ന ഈ സമയത്താണ് എംഎസഎഫും ഹരിതയും തമ്മിലുള്ള അസ്വാരസ്യം അതിന്റെ അങ്ങേതലത്തില്‍ എത്തിയതെന്നും ഹഫ്‌സ പറഞ്ഞു. അത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും കാണുന്നതും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story