Top

'വർഗീയ-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കണം'; ഗുരുചിന്തകൾ കൂടുതൽ പ്രഭയോടെ ജ്വലിക്കട്ടെയെന്ന് മുഖ്യമന്ത്രി

23 Aug 2021 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വർഗീയ-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കണം; ഗുരുചിന്തകൾ കൂടുതൽ പ്രഭയോടെ ജ്വലിക്കട്ടെയെന്ന് മുഖ്യമന്ത്രി
X

സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചതയദിന ആശംസകൾ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്. എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾക്കു സാധിക്കും. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിൻ്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്‌മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം. ഗുരുചിന്തകൾ കൂടുതൽ പ്രഭയോടെ ജ്വലിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്

ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്. എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾക്കു സാധിക്കും. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിൻ്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്‌മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം. ഗുരുചിന്തകൾ കൂടുതൽ പ്രഭയോടെ ജ്വലിക്കട്ടെ. എല്ലാവർക്കും ചതയദിന ആശംസകൾ.

Next Story