Top

ഗുലാബ് ചുഴലിക്കാറ്റ്; മൂന്ന് മരണം, കേരളത്തില്‍ കനത്ത മഴ

ഒഡീഷയില്‍ വീട് തകര്‍ന്നുവീണ് 46കാരന്‍ മരിച്ചു

27 Sep 2021 3:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുലാബ് ചുഴലിക്കാറ്റ്; മൂന്ന് മരണം, കേരളത്തില്‍ കനത്ത മഴ
X

ഗുലാബ് ചുഴലിക്കാറ്റ് മൂലം കേരളത്തില്‍ മഴ കനക്കുന്നു. സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസമാണ് ഒഡീഷ-ആന്ധ്ര തീരം തൊട്ടത്. ഒഡീഷയില്‍ വീട് തകര്‍ന്നുവീണ് 46കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം ബോട്ട് അപകടത്തില്‍പെട്ട് രണ്ട് മത്സ്യ തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. അതേസമയം പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട മിണ്ടുല്ലെ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് വീണ്ടും ന്യൂന മര്‍ദം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധ്യതയെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആ്ര്രന്ധപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കയിട്ടുണ്ട്. നിലവില്‍ മണിക്കൂറില്‍ 75മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത.

Next Story