Top

തുടര്‍ഭരണം നേടിയെങ്കിലും വിഎസിന്റെ കാലത്തെ വോട്ടില്ല; പാര്‍ലമെന്ററി വ്യോമോഹം തിരുത്തണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി

കൊല്ലത്ത് വോട്ട് കുറഞ്ഞതും പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി

12 Aug 2021 2:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തുടര്‍ഭരണം നേടിയെങ്കിലും വിഎസിന്റെ കാലത്തെ വോട്ടില്ല; പാര്‍ലമെന്ററി വ്യോമോഹം തിരുത്തണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി
X

In Kerala, the CPI (M) Central Committee is reportedly worried that the government led by Chief Minister Pinarayi Vijayan has not come to power for the second time, but did not get the 2006 vote share this time.2016 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച 91 സീറ്റില്‍ നിന്നും 2021 ല്‍ 99 സീറ്റ് ലഭിച്ചവെന്നത് വലിയ നേട്ടമാണെങ്കിലും 2006 ലെ വോട്ടിംഗ് ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വോട്ട് കുറഞ്ഞതാണ് ആശങ്കപ്പെടുത്തുന്നത്.


2006 ല്‍ വിഎസ് അച്യൂതാനന്ദന്‍ ആയിരുന്നു മുഖ്യമന്ത്രി. ഇന്ന് നേടിയ വോട്ട് 2016 ലും 2021 ലും ആവര്‍ത്തിക്കാനായില്ല എന്നതിലാണ് കേന്ദ്രകമ്മിറ്റിയില്‍ ആശങ്ക. 2006 ല്‍ 48.63 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാല്‍ 2016 ല്‍ ഇത് 43.35 ഉം 2021 ല്‍ 45.28 ശതമാനവുമാണ്. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും ഇടതിനൊപ്പം എത്തി, സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന വിലയിരുത്തപ്പെടുന്നു തുടങ്ങി അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും വോട്ടിംഗ് ശതമാനം കൂടാത്തതിലാണ് ആശങ്ക. ഇത് ഗൗരവമായി കണ്ട് കാരണം കണ്ടെത്തി പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം.

സ്ഥാനാര്‍ത്ഥിയെ ചൊല്ലി രണ്ടിടങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ പരസ്യപ്രകടനങ്ങള്‍ നടത്തിയതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഭാഗീയത പ്രതിഫലിച്ചതുമൊക്കെ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ തെളിവാണെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടികാട്ടി.

കൊല്ലത്ത് വോട്ട് കുറഞ്ഞതും പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഒപ്പം വിജയിച്ച പത്ത് വനിതകളില്‍ ഒമ്പതും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ വേണ്ടരീതിയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.



Next Story

Popular Stories