Top

'അപ്രതീക്ഷിതമായി വന്ന കോള്‍'; ഗവര്‍ണറുടെ അഭിനന്ദനത്തെക്കുറിച്ച് വീണാ ജോര്‍ജ്

വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതാണ് ആശംസാകാര്‍ഡ്

2 Aug 2021 9:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപ്രതീക്ഷിതമായി വന്ന കോള്‍; ഗവര്‍ണറുടെ അഭിനന്ദനത്തെക്കുറിച്ച് വീണാ ജോര്‍ജ്
X

വിവാഹിതരാവാന്‍ പോവുന്നവര്‍ക്ക് ആശംസയോടൊപ്പം സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണവും നല്‍കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഇറക്കിയ ആശംസാ കാര്‍ഡിന് അഭിനന്ദനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ ഫോണില്‍ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദമനറിയിച്ചത്. വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതാണ് മന്ത്രിയുടെ പേരില്‍ ഇറക്കിയ ആശംസാകാര്‍ഡ്. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍, ഐസിഡിഎസ് ഓഫീസര്‍മാര്‍ എന്നിവര്‍ വഴിയാണ് വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് കാര്‍ഡ് എത്തിച്ച് നല്‍കുന്നത്.

ഗവര്‍ണര്‍ അഭിനന്ദിച്ചതിനെ പറ്റി വീണ ജോര്‍ജ് പറയുന്നതിങ്ങനെ,

'അപ്രതീക്ഷിതമായാണ് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ വിളി എത്തിയത്. കഴിഞ്ഞദിവസം വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ സ്ത്രീധനത്തിനെതിരായുള്ള സന്ദേശ കാര്‍ഡിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ബഹുമാനപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് വിളിച്ചത്. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവര്‍ണര്‍ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബഹുമാനപ്പെട്ട ഗവര്‍ണര്‍ പ്രശംസിച്ചു. സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍ .അദ്ദേഹത്തിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു'

Next Story