Top

അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ കുറവ്; കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു

പവന് 120 രൂപയാണ് താഴ്ന്നത്.

26 Aug 2021 7:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ കുറവ്; കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു
X

കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയാണ് താഴ്ന്നത്.ഇതോടെ ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്.

അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതാണ് കേരളത്തില്‍ സ്വര്‍ണ്ണ വില കുറയാന്‍ കാരണം. ഓഗസ്റ്റ് 25 ന് ഗ്രാമിന് 4,435 രൂപയും പവന് 35,480 രൂപയുമായിരുന്നു നിരക്ക്.

Next Story