Top

ജി സുധാകരന് ഡിവെെഎഫ് നേതാവിന്റെ 'മറുപടി കവിത'; സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ തിരുത്തി, പഴയ സൃഷ്ടിയുടെ ബാക്കിയെന്ന് വിശദീകരണം

ഡിവെെഎഫ്ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ്‌ അനു കോയിക്കലാണ് 'ഞാന്‍' എന്ന തലക്കെട്ടില്‍ കവിത പങ്കുവച്ചത്.

8 Aug 2021 5:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജി സുധാകരന് ഡിവെെഎഫ് നേതാവിന്റെ മറുപടി കവിത; സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ തിരുത്തി, പഴയ സൃഷ്ടിയുടെ ബാക്കിയെന്ന് വിശദീകരണം
X

പാര്‍ട്ടി അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ജി സുധാകരന്റെ കവിതയ്ക്ക് മറുപടിയെന്ന പേരില്‍ പ്രചരിക്കുന്ന കവിതയെ തള്ളി ആലപ്പുഴയിലെ ഡിവെെഎഫ്ഐ നേതാവ്. 'നേട്ടവും കോട്ടവും' എന്ന പേരില്‍ ജി സുധാകരന്‍ എഴുതിയ കവിതയുടെ രാഷ്ട്രീയം ചർച്ചയായതിന് പിന്നാലെയായിരുന്നു ഡിവെെഎഫ്ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ്‌ അനു കോയിക്കലിന്റെ 'ഞാന്‍' എന്ന കവിത എത്തിയത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളില്‍ കവിത പ്രചരിച്ചതോടെ ഇത് ജി സുധാകരനുള്ള മറുപടിയാണെന്ന് വ്യഖ്യാനങ്ങളുണ്ടായി.

'ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണെന്നും കഴിയുന്നതെല്ലാം താന്‍ ചെയ്തുവെന്നും' എന്നെല്ലാമായിരുന്നു സുധാകരന്റെ വരികളെങ്കില്‍ 'നന്ദി കിട്ടുവതിനായി ഞാൻ ചെയ്തതോ കേൾക്കുനിങ്ങൾ' എന്നുതുടങ്ങി മറുപടി നല്‍കിയുടെ രൂപത്തിലായിരുന്നു കവിത. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നും താന്‍ മുന്‍പ് പങ്കുവെച്ച മറ്റൊരു കവിതയുടെ ബാക്കി ഭാഗമാണിതെന്നാണ് ഡിവെെഎഫ്ഐ നേതാവിന്റെ വിശദീകരണം.

അനു കോയിക്കലിന്റെ കവിത

ഞാൻ

ഞാൻ ചെയ്ത ഗുണങ്ങൾ എത്രയെത്ര അനുഭവിച്ചു നിങ്ങൾ ......

തിരിച്ചെനിക്കൊ....നന്ദിയില്ലാ മുഖങ്ങൾ മാത്രം ...

നന്ദി കിട്ടുവതിനായി ഞാൻ ചെയ്തതോ കേൾക്കുനിങ്ങൾ ....

രാജാവിനധികാരം ഉപയോഗിച്ചു ഞാൻ ....

പ്രജകൾ തൻ അഭിമനം ഞാനുണ്ടോ അറിവതു ....

അധികാരത്തിൻ ബലത്തിലല്ലോ ഞാനതു ചെയ്തതു ...

അധികാരമൊഴിയുമോരുന്നാൾ എന്നതുണ്ടോ ഓർക്കുവതു ഞാൻ ....

പുതിയ പാദങ്ങൾ പടവുകൾ താണ്ടിയെത്തീടണമെന്നത്

കാലത്തിനനുസൃത മാറ്റമെന്നെന്തെ ഓർത്തില്ല ഞാൻ .....

ഞാൻ ചെയ്‌വതിൻ ഗുണങ്ങൾ ഗുണങ്ങളായി തന്നെ ...

എന്നിലെത്തുമെന്നതു മാത്രം സത്യം...അതേസമയം, നിരവധി ഇടത് പ്രൊഫെെലുകളാണ് ഇതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ പങ്കുവെച്ച എസ്എഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വേണുഗോപാല്‍ അമ്പലപ്പുഴ കവിതയ്ക്ക് ഒപ്പം 'സണ്‍ഡേ ഹോളിഡേ' എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ 'വയലാർ എഴുതുമോ ഇതുപോലെ' എന്ന ട്രോള്‍ വീഡിയോയും ചേർത്തിട്ടുണ്ട്.കലാകൗമുദിയില്‍ ആഗസ്റ്റ് 8-15 ലക്കത്തിലാണ് ജി സുധാകരന്റെ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആകാംക്ഷഭരിതരായ യുവാക്കള്‍ ഈ വഴി നടക്കട്ടെ എന്നു പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.

ജി സുധാകരന്റെ കവിത

കവിത എന്റെ ഹൃദയാന്തരങ്ങളില്‍ മുളകള്‍ പൊട്ടുന്നു കാലദേശാതീതയായ്. വളവും ഇട്ടില്ല വെള്ളവും ചാര്‍ത്തിയില്ലവഗണനയില്‍ മുകളം കൊഴിഞ്ഞുപോയ്.

മനുജര്‍ താണ്ടിയ നൂറ്റാണ്ടുമപ്പുറം ഒഴുകിയെത്തിയെന്‍ പ്രജ്ഞ ചരിത്രത്തില്‍ ഒരിടമെങ്കിലും കാണാത്തതൊക്കെയും കണികള്‍ കണ്ടു മനം കുളിര്‍ക്കെ കണ്ടു. തിരികെ എത്തവേ എല്ലാ മറന്നു പോയ്.

അനുനിമിഷം പകര്‍ത്തുവാനെന്റയി ചരിതപര്‍വ്വം തടസ്സങ്ങളാകവേ മുഴുകി ഞാനെന്റെ നിത്യദുഃഖങ്ങളില്‍ കരളുകീറും ചുമതലാ ഭൂവിലായ്.

ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയി മഹിത ജീവിതം സാമൂഹ്യമായെന്നു പറയും സ്‌നേഹിതര്‍ സത്യമതെങ്കിലും വഴുതി മാറും മഹാനിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല. പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം.

ഇനി ഒരു ജന്മമുണ്ടോ, ജന്മാന്തരങ്ങളില്‍ പ്രണയപൂര്‍വ്വം പ്രതീക്ഷയില്‍ അല്ല ഞാന്‍ മനുജപര്‍വ്വം കഴിഞ്ഞിനി ശേഷിപ്പു ചരിത വീഥിതന്‍ നേട്ടവും കോട്ടവും.

അതിലൊരാശങ്ക വേണ്ടെന്നു സ്‌നേഹിതര്‍, കഴിവതൊക്കെയും ചെയ്‌തെന്നു സ്‌നേഹിതര്‍.

ഇനി നടക്കട്ടെ ഈവഴി ആകാംക്ഷാഭരിതരായ നവാഗതര്‍ അക്ഷീണമനസുമായി നവപഥവീഥിയില്‍.

Next Story