Top

'കൊടിക്കുന്നില്‍ കോടീശ്വരന്‍'; ബിനാമി ഇടപാടില്‍ ഇഡിയെ തേടി ജി രതി കുമാർ

കോടീശ്വരനായ കൊടിക്കുന്നിലെന്റെ ബിനാമി ഇടപാടുകളെ കുറിച്ച് ഇഡി അന്വേഷിക്കണമെന്നും ഇതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും രതി കുമാറിന്റെ ഭീഷണി

17 Sep 2021 1:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടിക്കുന്നില്‍ കോടീശ്വരന്‍; ബിനാമി ഇടപാടില്‍ ഇഡിയെ തേടി ജി രതി കുമാർ
X

കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന ജി.രതി കുമാര്‍ രംഗത്ത്. കോടീശ്വരനായ കൊടിക്കുന്നിലെന്റെ ബിനാമി ഇടപാടുകളെ കുറിച്ച് ഇഡി അന്വേഷിക്കണമെന്നും ഇതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും രതി കുമാറിന്റെ ഭീഷണി.

കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന താന്‍ പാര്‍ട്ടി വിടാനുള്ള പ്രധാന കാരണം കൊടിക്കുന്നില്‍ സുരേഷും, കെ സി വേണുഗോപാലുമാണെന്ന് രതി കുമാര്‍ ആരോപിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരുവരും കേരളത്തിലെ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു. ജനാധിപത്യം കോണ്‍ഗ്രസില്‍ ഇല്ലാതായി. കൊടിക്കുന്നില്‍ സുരേഷ് കോടീശ്വരനാണെന്നും, എംപി യായ കൊടിക്കുന്നിലിന്റെ ബിനാമി സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവണമെന്നും രതി കുമാര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഇനിയും തന്നെ പ്രകോപിപിച്ചാല്‍ കൊടിക്കുന്നലിന്റെയും കെ സി വേണുഗോപാലിന്റെയും പല രഹസ്യങ്ങളും വിളിച്ച് പറയുമെന്നും അദ്ധേഹം പറഞ്ഞു

ദളിതന്റെ പേരില്‍ കണ്ണീരൊഴുക്കുന്ന കൊടിക്കുന്നില്‍ ദളിത് സമുദായത്തില്‍ നിന്ന് ഒരാളെ പോലും നേതൃ നിരയില്‍ കൊണ്ട് തയ്യാറായിട്ടില്ലെന്നും രതി കുമാര്‍ ആരോപണമുയര്‍ത്തി. സിപിഐഎം.കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ രതി കുമാറിനെ സിപിഐഎം ജില്ലാ സെക്രട്ടറി എസ്.സുദേവന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Next Story

Popular Stories