Top

ഇന്ധനവില ഇന്നും കൂട്ടി; തുടര്‍ച്ചയായ ആറാം ദിവസം

എട്ട് ദിവസത്തിനിടെ ആറ് തവണയായി 1.40 രൂപയാണ് പെട്രോളിന് കൂട്ടിയത്

5 Oct 2021 2:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധനവില ഇന്നും കൂട്ടി; തുടര്‍ച്ചയായ ആറാം ദിവസം
X

തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്.കോഴിക്കോട് പെട്രോള്‍ വില 103.16 രൂപയും ഡീസലിന് 96.37 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 102.85 രൂപയാണ്. ഡീസലിന് 96.08 രൂപയും. തിരുവനന്തപുരത്ത് പെടോളിന് 102.91 രൂപയും ഡീസലിന് 98.04 രൂപയുമാണ്.

എട്ട് ദിവസത്തിനിടെ ആറ് തവണയായി 1.40 രൂപയാണ് പെട്രോളിന് കൂട്ടിയത്. പത്ത് ദിവസത്തിനിടെ എട്ട് തവണയായി ഡീസലിന് 2.56 രൂപയും കൂടി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 81 ഡോളർ കടന്നു

Next Story