Top

ഇന്ധന വില മുന്നോട്ട്; ഇന്നും വര്‍ധിച്ചു

ഡീസലിന് 36 പൈസയും പെട്രോലിന് 30 പൈസയുമാണ് കൂട്ടിയത്.

7 Oct 2021 1:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധന വില മുന്നോട്ട്; ഇന്നും വര്‍ധിച്ചു
X

സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 36 പൈസയും പെട്രോലിന് 30 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 103.42 രൂപയും ഡീസലിന് 96.80 രൂപയുമായി. തിരുവനന്തപുരം പെട്രോളിന് 105.48 രൂപയും ഡീസലിന് 98.78 രൂപയുമായി വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് 103.72 രൂപയും ഡീസലിന് 97.14 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനു പിന്നാലെയാണ് രാജ്യത്ത് ഇന്ധന വില വീണ്ടും കുതിച്ചുകൊണ്ടിരിക്കുകയാണ്.

Next Story