Top

'പാലക്കാട് കുലുക്കല്ലൂർ സഹകരണ സംഘത്തിൽ തട്ടിപ്പ്'; 45 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്ന് റിപ്പോർട്ട്

19 Aug 2021 9:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് കുലുക്കല്ലൂർ സഹകരണ സംഘത്തിൽ തട്ടിപ്പ്; 45 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്ന് റിപ്പോർട്ട്
X

പാലക്കാട് കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ്. 45,48250 രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് സഹകരണ സംഘത്തിലെ ഹോണററി സെക്രട്ടറി വി ജനാർദ്ധനനെ സസ്പെന്റ് ചെയ്തു. വീണ്ടും സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം ക്രമക്കേടിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സ്ഥാപനത്തിലെ പ്യൂൺ ആയ കെ പി മണികണ്ഠൻ്റെ നേതൃത്വത്തിലാണ് തട്ടിപ്പെന്നാണ് റിപ്പോർട്ടിലെ പരാമർശം.

Next Story