Top

രാജ്യത്തെ മികച്ച ബീച്ചുകളുടെ പട്ടികയിൽ നിന്നും ഫോർട്ട് കൊച്ചി പുറത്ത്

ശുചിത്വം, സുരക്ഷിതത്വം, തിരമാലമകൾ, സൂര്യപ്രകാശം പതിക്കൽ തുടങ്ങിയവ മാനദണ്ഡമാക്കിയാണ് മികച്ച ബീച്ചുകളെ തെരഞ്ഞെടുത്തത്

23 Sep 2021 3:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്തെ മികച്ച ബീച്ചുകളുടെ പട്ടികയിൽ നിന്നും ഫോർട്ട് കൊച്ചി പുറത്ത്
X

ഇന്ത്യയിലെ മികച്ച 30 ബീച്ചുകളുടെ പട്ടികയിൽ നിന്ന് ഫോർട്ട് കൊച്ചി പുറത്തായി. വിനോദ സഞ്ചാരികൾ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ബീച്ചുകളുടെ പട്ടികയിലിനി ഫോർട്ട് കൊച്ചിയില്ല. ടൂർ മൈ ഇന്ത്യയുടെ ട്രാവൽ ആന്റ് ടൂറിസം ബ്ലോ​ഗ് ഇന്ത്യ 2021 പട്ടികയിലുള്ള 30 ബീച്ചുകളിൽ കേരളത്തിൽ നിന്നും ഇടംപിടിച്ചത് മാരാരിക്കുളവും മുഴുപ്പിലങ്ങാടും മാത്രമാണ്.

ശുചിത്വം, സുരക്ഷിതത്വം, തിരമാലമകൾ, സൂര്യപ്രകാശം പതിക്കൽ തുടങ്ങിയവ മാനദണ്ഡമാക്കിയാണ് മികച്ച ബീച്ചുകളെ തെരഞ്ഞെടുത്തത്. മാലിന്യം നിറഞ്ഞ കടപ്പുറവും തെരുവുനായക്കളുടെ ശല്യവുമെല്ലാം ഫോർട്ട് കൊച്ചിയെ ബാധിച്ചു.

ഫോർട്ട് കൊച്ചി ലിസ്റ്റിൽ നിന്ന് പുറത്തായത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ്. കൊവിഡിനൊപ്പം ഇതുകൂടി വന്നതോടെ കച്ചവടക്കാരുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റു.

Next Story