Top

ജന്മനാട്ടിലെ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം സന്ദർശിച്ച് മുൻ മന്ത്രി എ കെ ബാലൻ

കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്ത് ഒരു കോടി രൂപ ചെലവിട്ടാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

23 Aug 2021 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജന്മനാട്ടിലെ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം സന്ദർശിച്ച് മുൻ മന്ത്രി എ കെ ബാലൻ
X

സാംസ്കാരിക മന്ത്രിയായിരിക്കേ ജന്മനാട്ടിൽ അനുവദിച്ച മോയിൻ കുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്താൻ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നാദാപുരത്തെത്തി. കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്ത് ഒരു കോടി രൂപ ചെലവിട്ടാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. കൊവിഡ് കാരണം ഓൺലൈനായായിരുന്നു ഇതിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നത്.

നാട്ടുകാരുടെ സഹായത്തോടെയാണ് കെട്ടിടനിർമാണത്തിനാവശ്യമായ പതിനേഴ് സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങിയത്. രണ്ടു നിലയിൽ പണിത കെട്ടിടത്തിന്റെ മിനുക്കുപണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഓഫീസ് സംവിധാനം, കലാ- പഠന കേന്ദ്രങ്ങൾ എന്നിവയാണ് നിലവില്‍ കെട്ടിടത്തിൽ ഒരുക്കുന്നത്. കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നടത്തി ഒരു വർഷം കൊണ്ട് നിർമ്മാണം നടത്തി ഉദ്ഘാടനം നിർവ്വഹിക്കുകയുമായിരുന്നു.

കെട്ടിടത്തോട് ചേർന്നു തന്നെ ഓപ്പൻ തിയേറ്റർ അല്ലെങ്കിൽ മിനി ഓഡിറ്റോറിയം എന്നിവ പണിയാനാണ് അക്കാദമി ഭാരവാഹികൾ അടുത്തതായി ലക്ഷ്യമിടുന്നത്. ഇതിനുള്ള പ്രൊജക്റ്റും തയ്യാറാക്കിയിട്ടുണ്ട്. ഇതു സാധ്യമാകുന്നതോടെ കേരളത്തിലെ പ്രധാന കലാരൂപങ്ങളെല്ലാം അക്കാദമി കേന്ദ്രം വഴി ജനങ്ങൾക്ക് ആസ്വാദനത്തിന് എത്തിക്കാനാണ് ഭാരവാഹികൾ ലക്ഷ്യം വയ്ക്കുന്നത്. ടൂറിസം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ഫണ്ട് ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപകേന്ദ്രം ഭാരവാഹികളായ സി എച്ച് മോഹനൻ , വി സി ഇഖ്ബാൽ, എരോത്ത് ഫൈസൽ, വി കെ സലിം എന്നിവരും എകെ ബാലനൊപ്പം ഉണ്ടായിരുന്നു.

Next Story