'സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി, ജയ് സാദിഖലി ശിഹാബ് തങ്ങൾ'; ലീഗിനെ പരിഹസിച്ച് മുൻ ഹരിത നേതാവ്
സാദിഖലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനവും പോസ്റ്റിലുണ്ട്
9 Sep 2021 7:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട നടപടിയിൽ മുസ്ലിം ലീഗിനെതിരെ പരിഹാസവുമായി ഹരിതയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഹഫ്സ മോൾ. മിണ്ടാതിരിക്കുന്നവർക്കും നേതൃത്വത്തെ പൊക്കിപ്പറയുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂയെന്നും മിണ്ടിയാൽ പിടിക്കു പുറത്താണെന്നും ഹഫ്സമോൾ ആരോപിച്ചു. സാദിഖലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനവും പോസ്റ്റിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം,
പുതുതായി വരുന്ന msf ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാൻ പോവുന്ന
പ്രെസിഡന്റ് : ആയിഷ ബാനു
വൈസ് പ്രെസി : നജ്‌വ ഹനീന കുറുമാടൻ, നഹാല സഹീദ്, അഖീല
ജനറൽ സെക്രട്ടറി : റുമൈസ കണ്ണൂർ
ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ്
ട്രഷറർ : സുമയ്യ
തുടങ്ങിയവർക്ക് മുൻകൂർ അഭിവാദ്യങ്ങൾ. വിശദമായ അഭിവാദ്യങ്ങൾ കമ്മിറ്റി നിലവിൽ വന്ന ശേഷം നേരുന്നതാണ്.
ഇന്നേ പൊക്കിയടിക്കാൻ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം..
മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്..
ആരാണ് പുറത്താക്കുക എന്ന് അറിയുമോ ?
ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി..
അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിചിരുന്നൊ നിഷ്കളങ്കരെ...😌😌
സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി
സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി..
ജയ് സദിഖലി ശിഹാബ് തങ്ങൾ 😆
വിസ്മയമാണെന്റെ ലീഗ്
- TAGS:
- MSF HARITHA
- Muslim League