Top

പിഎസ് പ്രശാന്ത് സിപിഐഎമ്മില്‍

3 Sep 2021 11:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിഎസ് പ്രശാന്ത് സിപിഐഎമ്മില്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഐഎമ്മില്‍. സിപിഐഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനാണ് പാർട്ടി പ്രവേശം പ്രഖ്യാപിച്ചത്. വാർത്താസമ്മേളത്തിനിടെയായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം.

നേരത്തെ പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നേതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളുണ്ടായില്ല. സിപിഐയിലേക്കോ എന്‍സിപിയിലേക്കോ പ്രശാന്ത് എത്തിയേക്കുമെന്നായിരുന്നു സൂചന. ഇതിനിടെയാണ് സിപിഐഎമ്മിന്റെ അപ്രതീക്ഷിത നീക്കം.

അതേസമയം, പി എസ് പ്രശാന്ത് സിപിഐഎമ്മിലേക്ക് എത്തുന്നതോടെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ഇടതുപക്ഷത്തേക്ക് എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും നിയുക്ത ഡിസിസി അധ്യക്ഷന്‍ പാലോട് രവിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് അച്ചടക്ക നടപടിയായി ആയിരുന്നു പി എസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

Next Story