Top

'ഇനി ചെരുപ്പ് നക്കാനാണ് യോഗമെങ്കില്‍ അതും നടക്കട്ടെ'; ഗോപിനാഥിനോട് ഫിറോസ്

സൗഭാഗ്യങ്ങളൊക്കെ നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയിലൂടെ കിട്ടി

30 Aug 2021 11:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ചെരുപ്പ് നക്കാനാണ് യോഗമെങ്കില്‍ അതും നടക്കട്ടെ; ഗോപിനാഥിനോട് ഫിറോസ്
X

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ എ.വി ഗോപിനാഥിനെതിരെ ഫിറോസ് കുന്നംപറമ്പില്‍ രംഗത്ത്. പിണറായി വിജയന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ അത് അഭിമാനമാണെന്ന ഗോപിനാഥിന്റെ പരാമര്‍ശം ഏറ്റെടുത്താണ് ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. ചെരുപ്പ് നക്കാനാണ് യോഗമെങ്കില്‍ അതും നടക്കട്ടെയെന്നാണ് ഗോപിനാഥിനോട് ഫിറോസ് പറഞ്ഞത്.

ഫിറോസിന്റെ പരാമര്‍ശം: ''കോണ്‍ഗ്രസില്‍ ആണെങ്കില്‍ അധികാരം നിര്‍ബന്ധം.മറ്റു പാര്‍ട്ടിയിലെക്കാണേല്‍ ചെരുപ്പ് നക്കാനും തയ്യാര്‍......നിങ്ങള്‍ പൊളിയാണ് ഗോപിയെട്ടാ....50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ നിങ്ങള്‍ MLA ആയി. DCC പ്രെസിഡ്രന്റ് ആയി. എത്രയോ തവണ പഞ്ചായത്തു പ്രെസിഡന്റ് ആയി. കിട്ടാനുള്ള സൗഭാഗ്യങ്ങളൊക്കെ നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയിലുടെ കിട്ടി. വരും തലമുറക്ക് വഴിമാറുകയും മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞു മാറുകയുമാണ് വേണ്ടത്, ഇനി ചെരുപ്പ് നക്കാനാണ് യോഗമെങ്കില്‍ അതും നടക്കട്ടെ...''


കോണ്‍ഗ്രസ് വിട്ടാല്‍ പിണറായി വിജയന്റെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയാമെന്ന അനില്‍ അക്കരെയുടെ പരാമര്‍ശത്തോടായിരുന്നു ഗോപിനാഥിന്റെ മറുപടി. പിണറായി വിജയന്‍ കേരളത്തിന്റെ സമുന്നതനായ ചങ്കുറപ്പുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കുമെന്നുമാണ് ഗോപിനാഥ് പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു എവി ഗോപിനാഥിന്റെ പ്രതികരണം.

'പിണറായി വിജയന്റെ എച്ചില്‍ നക്കേണ്ടി വരുമെന്ന് അനില്‍ അക്കരെയുടെ ഒരുഫേസ്ബുക്ക് കുറിപ്പ് പ്രചരിക്കുന്നതായി അറിഞ്ഞു. ഞാന്‍ കാണാന്‍ വേണ്ടിയാണ് ചെയ്തതെങ്കില്‍ എനിക്ക് ഫേസ്ബുക്ക് ഇല്ല. അനില്‍ അക്കരയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. എന്റെ ചെരിപ്പു നക്കാന്‍ വന്ന കൂട്ടത്തില്‍ ചിലപ്പോള്‍ അദ്ദേഹവും ഉണ്ടായിരിക്കാം. അത് എനിക്കറിയില്ല. രാത്രിയാണ് വന്നത്. ഞാന്‍ അഭിമാനത്തോടെ പറയുന്നു. കേരളത്തിലെ സമുന്നതനായ ചങ്കുറപ്പുള്ള തന്റേടമുള്ള മുഖ്യമന്ത്രിയുടെ ചെരിപ്പ് നക്കാന്‍ ഒരു കോണ്‍ഗ്രസുകാരനായ ഗോപിനാഥന്‍ പോകേണ്ടി വന്നാല്‍ അതില്‍ അഭിമാനമേയുള്ളൂ. നക്കേണ്ടി വന്നാല്‍ നക്കും. പിണറായി വിജയന്‍ അത്യൂന്നതനായ നേതാവാണ്. ചന്ദ്രനെ കണ്ട് പട്ടികുരച്ചിട്ടെന്താ കാര്യം. കോണ്‍ഗ്രസിന്റെ ഒരു സ്ഥാനവും എവി ഗോപിനാഥന്‍ സ്വീകരിക്കില്ല.'

Next Story