Top

കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടുത്തം

അപകടസമയത്ത് കടയിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി.

10 Sep 2021 9:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടുത്തം
X

കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടുത്തം. മൊയ്തീൻ പള്ളി റോഡിലെ വികെഎം ബിള്‍ഡിങ് ഷോപ്പിങ് കോംപ്ലെക്‌സിലെ ജെ ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. തീ പെട്ടന്ന് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. തീപിടിച്ച കടയ്ക്ക് സമീപത്തെ കടകളിലുള്ളവരാണ് ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ മറ്റ് കടകളിലേക്ക് തീപടരാതിരിക്കാന്‍ ഇവര്‍ ശ്രമം ആരംഭിച്ചു. കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ ചുമട്ട് തൊഴിലാളികളും വ്യാപാരികളും ചേർന്ന് രക്ഷപ്പെടുത്തി.

ഫയര്‍ഫോഴ്‌സിന്റെ എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്ത് നിരവധി കടകളുള്ളതിനാല്‍ തീപടരാതിരിക്കാനായിരുന്നു അഗ്നിരക്ഷാസേനയുടെ ശ്രമം.

Next Story