Top

പുരാവസ്തുവിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; പറ്റിച്ചത് 10 കോടിയിലധികം, ചേര്‍ത്തല സ്വദേശി അറസ്റ്റ്

26 Sep 2021 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുരാവസ്തുവിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; പറ്റിച്ചത് 10 കോടിയിലധികം, ചേര്‍ത്തല സ്വദേശി അറസ്റ്റ്
X

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വ്യാജ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാനുമായ മോന്‍സണ്‍ മാവുങ്കലാണ് പിടിയിലായത്. ക്രൈംബ്രാഞ്ചിന്റെതാണ് നടപടി.

പലരില്‍ നിന്നായി ഇയാള്‍ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുഎഇയിലും മറ്റുമുള്ള രാജകുടുംബാംഗങ്ങള്‍ക്ക് താന്‍ പുരാവസ്തു നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ രണ്ട് ലക്ഷം കോടിയിലധികം രൂപ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇയാള്‍ പരിചയക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ചില നിയമക്കുരുക്കുകള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും നിയമവ്യവഹാരത്തിനായി പണം നല്‍കണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് വിശ്വസിച്ച് പണം നല്‍കിയവരാണ് തട്ടിപ്പിനിരയായത്.

ഇതിന് പുറമെയാണ് വ്യാജ പുരാവസ്തുകളുടെ പേരിലുള്ള തട്ടിപ്പ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം ഉള്‍പ്പെടെ തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു തട്ടിപ്പുകള്‍. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ മോന്‍സണ്‍ മാവുങ്കലിന്റെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്നാണ് ആക്ഷേപം.

Next Story

Popular Stories