Top

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കൊപ്പം എംസി കമറുദ്ദീനെയും ചോദ്യം ചെയ്‌തേക്കും

കേസില്‍ 95 ദിവസത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന കമറുദ്ദീന്‍ ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു

16 Aug 2021 3:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കൊപ്പം എംസി കമറുദ്ദീനെയും ചോദ്യം ചെയ്‌തേക്കും
X

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ക്കൊപ്പം മഞ്ചേശ്വരം മുന്‍ എംഎല്‍എ എംസി കമറുദ്ദീനെയും ചോദ്യം ചെയ്‌തേക്കും. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന വ്യവസ്ഥയിലാണ് എംസി കമറുദീന് ജാമ്യം ലഭിച്ചത്. ആസ്ഥികള്‍ സംബന്ധിച്ചാവും ചോദ്യം ചെയ്യല്‍. കേസില്‍ 95 ദിവസത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന കമറുദ്ദീന്‍ ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു.

മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങിയ സാഹചര്യത്തില്‍ പൂക്കോയ തങ്ങളെയും എംസി കമറുദ്ദീനെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന് അന്വേഷണ സംഘം കണക്കൂകൂട്ടുന്നു. ശേഷം ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണം സംഘത്തിന്റെ നീക്കം.

ബുധനാഴ്ച കോടതിയില്‍ കീഴടങ്ങിയ പൂക്കോയ തങ്ങളെ നാല് ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. അന്വേഷണ സംഘം പൂക്കോയ തങ്ങളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 150 ലേറെ കേസുകളാണ് കാസര്‍കോട്ടെയും കണ്ണൂരിലെയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Next Story