Top

'സഹായം തേടി സുഹൃത്തുക്കള്‍ക്ക് സന്ദേശം'; വിപി സാനുവിന്റെ പിതാവിന്റെ പേരില്‍ തട്ടിപ്പ്

24 Aug 2021 11:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹായം തേടി സുഹൃത്തുക്കള്‍ക്ക് സന്ദേശം;  വിപി സാനുവിന്റെ പിതാവിന്റെ പേരില്‍ തട്ടിപ്പ്
X

എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനുവിന്റെ പിതാവിന്റെ പേരില്‍ ഫേസ്ബുക്കില്‍ തട്ടിപ്പ്. വിപി സാനുവിന്റെ പിതാവും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി പി സക്കറിയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് നിര്‍മിച്ച് പണം തട്ടുന്നതായാണ് പരാതി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിപി സക്കറിയ വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് പരാതി നല്‍കി.

വിപി സക്കറിയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് നിര്‍മിച്ച് സുഹൃത്തുക്കള്‍ക്ക് പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ സഹായിക്കണമെന്നും പണം അക്കൗണ്ടിലേക്ക് അയക്കണമെന്നുമാണ് അഭ്യര്‍ത്ഥന. രാജസ്ഥാനിലെ ഉദയ് പുരിലെ രത്‌നാകര്‍ ബാങ്ക് ലിമിറ്റഡിലെ 309014039368 അക്കൗണ്ട് നമ്പറിലേക്ക് പണം കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്. വിഷയം ശ്രദ്ധയില്‍ പെട്ടതോടെയാണ് സക്കറിയ പൊലീസിനെ സമീപിച്ചത്.

തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് സക്കറിയയുടെ പരാതിയിലെ ആവശ്യം. വ്യാജ അക്കൗണ്ട് നീക്കം ചെയ്യാനുള്ള നടപടി വേണമെന്നും പരാതിയില്‍ ആവശ്യം ഉന്നയിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു.

Next Story