Top

സേലത്ത് വൻ സ്പിരിറ്റ് വേട്ട; കേരളത്തിലേക്ക് കടത്താനായിരുന്നു പദ്ധതി, മൂന്ന് പേർ അറസ്റ്റിൽ

കേരളത്തിലേക്ക് കടത്താനായി മധ്യപ്രദേശിൽ നിന്ന് സേലത്തേക്ക് സ്പിരിറ്റ് എത്തിക്കുകയായിരുന്നു.

27 Aug 2021 2:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സേലത്ത് വൻ സ്പിരിറ്റ് വേട്ട; കേരളത്തിലേക്ക് കടത്താനായിരുന്നു പദ്ധതി, മൂന്ന് പേർ അറസ്റ്റിൽ
X

തിരുവനന്തപുരം: സേലത്ത് കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച വൻ സ്പിരിറ്റ് ശേഖരം പിടികൂടി. സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച 10850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായിരിക്കുന്നത്.

പാലക്കാട് എക്സൈസ് ഇൻ്റലിജൻസും എക്സൈസ് എൻഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്ന് സൂചന. ​ഗോഡൗണിൽ 310 കന്നാസുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്പിരിറ്റ്. കേരളത്തിലേയ്ക്ക് സ്പിരിറ്റ്‌ കൊണ്ടുവരുന്നതിനു ഉപയയോഗിക്കുന്ന ഇടത്താവളമാണ് ഈ ​ഗോഡൗണെന്നാണ് സൂചന. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

കേരളത്തിലേക്ക് കടത്താനായി മധ്യപ്രദേശിൽ നിന്ന് സേലത്തേക്ക് സ്പിരിറ്റ് എത്തിക്കുകയായിരുന്നു. കേരളത്തിൽ ആർക്കാണ് സ്പിരിറ്റ് എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പക്ടർ പിസി സെന്തിലിൻറെ നേതൃത്യത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.

Next Story