Top

'പരിധി വിട്ട പെരുമാറ്റം, ആവർത്തിക്കരുത്'; പി ജയരാജന് സംസ്ഥാന കമ്മറ്റിയുടെ താക്കീത്

17 Aug 2021 11:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരിധി വിട്ട പെരുമാറ്റം, ആവർത്തിക്കരുത്; പി ജയരാജന് സംസ്ഥാന കമ്മറ്റിയുടെ താക്കീത്
X

തിരുവനന്തപുരം: പി ജയരാജനും കെ.പി സഹദേവനും സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ താക്കീത്. കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പരിധി വിട്ട പെരുമാറ്റത്തിനാണ് നേതാക്കൾക്ക് സംസ്ഥാന സമിതി വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്നും നിർദേശവും സംസ്ഥാന സമിതി നൽകിയിട്ടുണ്ട്. സംഘടനാപരമായ പെരുമാറ്റം അല്ല ഇരു നേതാക്കളും നടത്തുന്നത്. പാർട്ടി നയങ്ങള്‍ പാലിച്ചുകൊണ്ട് സംഘടാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നും ഇരു നേതാക്കളോടും സംസ്ഥാന കമ്മറ്റി നിർദേശിച്ചിട്ടുണ്ട്.

Next Story