Top

എറണാകുളം സിപിഐഎമ്മില്‍ കടുത്ത നടപടി; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഷാജു ജേക്കബിനെ പുറത്താക്കും

ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് നടപടിയെടുക്കാന്‍ തീരുമാനമായത്.

28 Sep 2021 11:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറണാകുളം സിപിഐഎമ്മില്‍ കടുത്ത നടപടി; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഷാജു ജേക്കബിനെ പുറത്താക്കും
X

നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ എറണകുളം സിപിഐഎം കടുത്ത നടപടിയിലേക്ക്. ജില്ലാ നേതാക്കളെ സസ്‌പ്പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി കെ മണിശങ്കര്‍, എന്‍ സി മോഹന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി. ജില്ലാ കമ്മിറ്റി അംഗം സി എന്‍ സുന്ദരന്‍, വൈറ്റില ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെഡി വിന്‍സെന്റ്, മുന്‍ എംഎല്‍എ സാജു പോള്‍ തുടങ്ങിയവരെയും സസ്‌പെന്‍ഡ് ചെയ്യും. ഒരു വർഷത്തേക്കാണ് സസ്പെന്‍ഷന്‍. മാത്രമല്ല, കുത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ പുറത്താക്കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

നേരത്തെ ജില്ലാ കമ്മിറ്റികളും ജില്ലാ സെക്രട്ടറിയേറ്റും ചേര്‍ന്നുകൊണ്ട് നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അതില്‍ ഒതുക്കേണ്ടതില്ലെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പാര്‍ട്ടി ഇപ്പോള്‍ കടുത്ത തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റേയും കോടിയേരി ബാലകൃഷ്ണന്റേയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

Next Story

Popular Stories