Top

'ഇഎംഎസ്, എകെജി അവരുടെ പേരുംകൂടി പറയ്'; വിദ്യാര്‍ത്ഥിയുടെ പ്രസംഗത്തില്‍ ഇടപെട്ട് സിപിഐഎം നേതാവ്, വീഡിയോ

അടുത്ത നിന്ന സിപിഐഎം നേതാവ് പ്രസംഗത്തിനിടെ ഇടപെട്ട് ചിലപേരുകള്‍ കൂടി ചേര്‍ക്കാനാവശ്യപ്പെടുന്നതോടെയാണ് വീഡിയോ രസകരമാകുന്നത്.

15 Aug 2021 3:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഎംഎസ്, എകെജി അവരുടെ പേരുംകൂടി പറയ്; വിദ്യാര്‍ത്ഥിയുടെ പ്രസംഗത്തില്‍ ഇടപെട്ട് സിപിഐഎം നേതാവ്, വീഡിയോ
X

തിരുവനന്തപുരം: സ്വാതന്ത്രദിനാഘാഷവുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികളുടെ അബദ്ധങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെ വൈറലാവുകയാണ് ഒരു സ്വാതന്ത്ര്യദിന പ്രസംഗം. സ്വാതന്ത്രസമര സേനാനികളുടെ പേരെടുത്ത് പറഞ്ഞ് അവര്‍ രാജ്യത്തിനായി അര്‍പ്പിച്ച ത്യാഗത്തെ അനുസ്മരിക്കുകയായിരുന്നു വീഡിയോയിലെ കുട്ടി. എന്നാല്‍ അടുത്ത നിന്ന സിപിഐഎം നേതാവ് പ്രസംഗത്തിനിടെ ഇടപെട്ട് ചിലപേരുകള്‍ കൂടി ചേര്‍ക്കാനാവശ്യപ്പെടുന്നതോടെയാണ് വീഡിയോ രസകരമാകുന്നത്.

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാന അബ്ദുള്‍കലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയവരുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്ന് കുട്ടി പറയുന്നിടത്ത് നേതാവ് ഇടപെട്ടു. കുട്ടിയെ തൊട്ടുവിളിച്ച നേതാവ് ഇഎംഎസ്, എകെജി, പി കൃഷ്ണപിള്ള എന്നിവരുടെ കൂടി പേര് പറയാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പ്രസംഗം നിര്‍ത്തിയ കുട്ടി എകെജിയുടെയും ഇഎംഎസിന്റെയും ത്യാഗമെന്ന് ചേര്‍ത്ത് പ്രസംഗം തുടര്‍ന്നു.

വീഡിയോ കാണാം:



Next Story