Top

'ഇനിയും നേരം വെളുത്തില്ലേ..' നേതാക്കന്‍മാരോട് കുഞ്ഞുമോന്‍

പേരാണ് പ്രശ്‌നം, പേരിന്റെ വാലാണ് പ്രശ്‌നം, കാശാണ് പ്രശ്‌നം !

23 Aug 2021 11:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനിയും നേരം വെളുത്തില്ലേ.. നേതാക്കന്‍മാരോട് കുഞ്ഞുമോന്‍
X

തന്നെ പുറത്താക്കിയ നടപടിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇല്ലിക്കല്‍ കുഞ്ഞുമോന്‍. ഒരു കുഞ്ഞുമോന്‍ അല്ല, ഒരുപാട് കുഞ്ഞുമോന്‍മാര്‍ വിചാരിച്ചാലും ജനങ്ങള്‍ക്ക് ആവശ്യമുള്ള ഒരു സ്ഥാനാര്‍ഥിയും തോല്‍ക്കില്ലെന്നും വിജയവും തോല്‍വിയും വ്യക്തിയല്ല, വോട്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും കുഞ്ഞുമോന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് കുഞ്ഞുമോന്റെ പരാമര്‍ശങ്ങള്‍.

ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പറഞ്ഞത്: കണ്ണടച്ച് ഇരുട്ടാക്കരുത്,നാടിനെ കണ്ണു തുറന്ന് കാണണം സര്‍... ഒരു കുഞ്ഞുമോന്‍ അല്ല ഒരു പാട് കുഞ്ഞുമോന്‍മാര്‍ വിചാരിച്ചാലും ജനങ്ങള്‍ക്ക് ആവശ്യമുള്ള ഒരു സ്ഥാനാര്‍ഥി പോലും തോല്‍ക്കില്ല സര്‍...!! ഒരു തവണയല്ല മുന്‍പ് രണ്ട് തവണ ആലപ്പുഴയിലെ ജനങ്ങള്‍ വേണ്ടെന്ന് പറഞ്ഞതാണ്, പറ്റിയാല്‍ അടുത്ത തവണ കൂടി സീറ്റ് കൊടുക്കണം റിസള്‍ട്ട് വരുമ്പോള്‍ ഏതു കുഞ്ഞുമോന്‍ ബലിയാടാകുമെന്ന് അറിയാമല്ലോ? തോല്‍വിയല്ല സര്‍ ഇവിടെ പ്രശ്‌നം, നമ്മുടെ പേരാണ് പ്രശ്‌നം, പേരിന്റെ വാലാണ് പ്രശ്‌നം, കാശാണ് പ്രശ്‌നം !

നേതാക്കളുടെ പെട്ടി ചുമക്കുന്നതും സമ്പന്നതയുമാണ് കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ക്കുള്ള മാനദണ്ഡമെന്ന് കുഞ്ഞുമോന്‍ കഴിഞ്ഞദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച 95 സീറ്റില്‍ 23 എണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. 73 സീറ്റിലും തോറ്റു. എന്നിട്ടും അമ്പലപ്പുഴ മണ്ഡലത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം തലയില്‍ കെട്ടിവച്ചുള്ള നടപടി കാലങ്ങളായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കുഞ്ഞുമോന്‍ പറഞ്ഞിരുന്നു.

Next Story