Top

അട്ടപ്പാടിയെ വിറപ്പിച്ച് വീണ്ടും ഒറ്റയാനയിറങ്ങി; വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

13 Sep 2021 5:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അട്ടപ്പാടിയെ വിറപ്പിച്ച് വീണ്ടും ഒറ്റയാനയിറങ്ങി; വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
X

അട്ടപ്പാടി പാലൂര്‍ മേഖലയെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാന സാന്നിധ്യം. പാലൂര്‍ തേക്കുവട്ടയില്‍ ആണ് ഒറ്റയാനിറങ്ങി ഭീതി പടര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ ആന ജനവാസ കേന്ദ്രങ്ങളിലെത്തിയത്.

നേരത്തെ, മേഖലയില്‍ കടന്നെത്തിയ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനയെ തുരത്താന്‍ ശ്രമിച്ചപ്പോള്‍ ആന വനം വകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് അവസാനം ഒറ്റയാന്‍ കാടുകയറിയത്.

എന്നാല്‍, നിരന്തരം ആന കാടിറങ്ങി ജനവാസ കേന്ദ്രങ്ങളില്‍ എത്തിയതോടെയാണ്‌ പ്രദേശവാസികള്‍ പ്രതിസന്ധിയിലായത്. വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ അട്ടപ്പാടി മേഖലയിലെ എല്ലാ പഞ്ചായത്തിലും വനം വകുപ്പിന്റെ ദ്രുതകര്‍മ്മസേനയെ നിയോഗിക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്.

Next Story