Top

യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം; മോന്‍സണിന്റെ നര്‍മ്മബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ലെന്ന് ഡോ. ഇഖ്ബാല്‍

വെറുമൊരു തട്ടിപ്പു വീരന്‍ മാത്രമായി മോന്‍സണ്‍ മാവുങ്കലിനെ കുറച്ച് കാണരുതെന്നും ഇഖ്ബാല്‍

27 Sep 2021 2:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം; മോന്‍സണിന്റെ നര്‍മ്മബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ലെന്ന് ഡോ. ഇഖ്ബാല്‍
X

യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം അവതരിപ്പിച്ചതിലൂടെ മോന്‍സണ്‍ പ്രകടിപിച്ച നര്‍മ്മബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ലെന്ന് ഡോ. ഇഖ്ബാല്‍. വെറുമൊരു തട്ടിപ്പു വീരന്‍ മാത്രമായി മോന്‍സണ്‍ മാവുങ്കലിനെ കുറച്ച് കാണരുതെന്നും ഇഖ്ബാല്‍ ആവശ്യപ്പെട്ടു.

ഡോ. ഇഖ്ബാല്‍ പറഞ്ഞത്: ''വെറുമൊരു തട്ടിപ്പു വീരന്‍ മാത്രമായി മോന്‍സണ്‍ മാവുങ്കലിനെ കുറച്ച് കാണരുത്. ഇതിനു മുന്‍പ് എത്രയോ കബളിപ്പിക്കലിനാണു മലയാളികള്‍ 'അഹമഹമികയാ' മുന്നോട്ട് വന്നുകൊണ്ടിരുന്നത്. എല്ലാറ്റിലും വലിയ കേമരെന്ന് നടിക്കുമ്പോഴും അതിവേഗം പറ്റിക്കപ്പെടാവുന്ന ജനങ്ങളാണു (Gullible) മലയാളികളെന്ന് ഏതൊരു തട്ടിപ്പ് സാധാരണനും (കാവാലത്തോട് കടപ്പാട്) അറിയാവുന്ന അങ്ങാടി രഹസ്യമാണു.''

''മോന്‍സണ്‍ പക്ഷെ പ്രസക്തനാവുന്നത് അയാളുടെ അത്യുന്നതമെന്ന് വിശേഷിപ്പിക്കേണ്ട ഫലിതബോധത്തിന്റെ പേരിലാണു. മോശയുടെ ഊന്ന് വടിയും അലക്‌സാണ്ടറുടെ വാളുമൊക്കെ പ്രയോഗിച്ച് പഴകിയ പഴഞ്ചന്‍ ഐറ്റങ്ങള്‍ മാത്രം. എന്നാല്‍ യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം അവതരിപ്പിച്ചതിലൂടെ മോന്‍സണ്‍ പ്രകടിപിച്ച നര്‍മ്മബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ല. സത്യത്തില്‍ നമിച്ച് പോയി. പ്രസിദ്ധരായ തട്ടിപ്പ് വീരന്മാരുടെയല്ല കുഞ്ചന്‍ നമ്പ്യാരുടെയും വികെയെന്നിന്റെയും പിന്‍ഗാമിയായി അംഗീകരിച്ച് ഫലിതബോധത്തില്‍ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം മോന്‍സണിനു നല്‍കി ആദരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.''

അതേസമയം, മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 2020ല്‍ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. എഡിജിപി ആയിരുന്ന മനോജ് എബ്രഹാമാണ് രഹസ്യാന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും മനോജ് എബ്രഹാമും മോന്‍സനിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണം നടത്താന്‍ മനോജ് എബ്രഹാം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story