Top

ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ പീഡിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍

27 Aug 2021 11:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ പീഡിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍
X

ഇടുക്കി വണ്ടിപ്പെരിയാറില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ അയല്‍ പീഡിപ്പിച്ചതായി പരാതി. അസം സ്വദേശികളുടെ എട്ട് വയസുകാരിയായ മകളാണ് പീഡിപ്പിക്കപ്പെട്ടത്. രക്ഷിതാക്കളുടെ പരാതിയില്‍ അയല്‍വാസിയെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വണ്ടിപ്പെരിയാര്‍ മഞ്ജുമല ലയത്തിലാണ് പെണ്‍കുട്ടിയ്ക്ക് എതിരെ അതിക്രമം നടന്നത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണി രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തോട്ടം തൊഴിലാളികളായ രക്ഷിതാക്കള്‍ക്ക് ഒപ്പം എസ്റ്റേറ്റ് ലയത്തിലാണ് താമസിച്ചു വരിയായിരുന്നു കുടുംബം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വണ്ടിപ്പെരിയാര്‍ മഞ്ഞുമല അപ്പര്‍ ഡിവിഷന്‍ തോട്ടം തൊഴിലാളി കൂടിയായ അന്തോണി രാജ് ഇരുപത്തിയഞ്ചാം തീയതി രാത്രി 9 മണിക്ക് കറന്റ് പോയ സമയത്ത് തൊട്ടടുത്ത ആസാം സ്വദേശികളുടെ വീട്ടില്‍ എത്തുകയും ഉറങ്ങിക്കിടന്ന എട്ടുവയസുകാരി പീഡനത്തിന് ഇടയാക്കുകയും ചെയ്തു. ഈ സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ അതെ ലയത്തില്‍ തന്നെയുള്ള ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. പിന്നീട് പീഡനത്തിന് ഇരയായ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും മാതാപിതാക്കള്‍ സമീപവാസികളെയും എസ്റ്റേറ്റ് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്തോണി രാജിനെ പൊലീസ് പിടികൂടിയത്.

പിറ്റേദിവസം രാവിലെ ജോലിക്കെത്തിയ അന്തോണിരാജിനെ എസ്റ്റേറ്റ് അധികൃതരുടെ പരാതിയെതുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചു പിന്നീട് പീഡനത്തിനും കുട്ടികള്‍ക്കെതിരായ അതിക്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

അതേസമയം, വണ്ടിപ്പെരിയാറിലെ തോട്ടം മേഖലയില്‍ തുടര്‍ച്ചായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്ക് ഇടയില്‍ അഞ്ചോളം പീഡനങ്ങളും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസും ആണ് വണ്ടിപ്പെരിയാര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇത്തരം സംഭവങ്ങളില്‍ ഇരയാക്കപ്പെടുന്നത്. യാതൊരുവിധ സുരക്ഷയും ഇല്ലാത്ത ഒറ്റമുറി ലയങ്ങളിലെ താമസം തന്നെയാണ് ഇത്തരം അതിക്രമം കൂടി വരാന്‍ കാരണം എന്ന് പോലീസ് പറയുന്നു.

Next Story