Top

കൊവിഡ് കാലത്തെ വിദ്യാഭ്യാസം; കേരളം മികച്ച മാതൃകയെന്ന് മന്ത്രി ശിവൻകുട്ടി

വിദ്യാഭ്യാസ പ്രകിയയിൽ അദ്ധ്യാപകർക്കുള്ള സ്ഥാനം വലുതാണെന്നും മന്ത്രി പറഞ്ഞു.

9 Sep 2021 1:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് കാലത്തെ വിദ്യാഭ്യാസം; കേരളം മികച്ച മാതൃകയെന്ന് മന്ത്രി ശിവൻകുട്ടി
X

കൊവിഡ് പ്രതിസന്ധികളെ നേരിട്ടുകൊണ്ട് കേരളം വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെ എസ് ടി എ കൊല്ലം ജില്ലാ സെന്ററിനോട് ചേർന്ന് സജ്ജീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയകത്.

'വിദ്യാഭ്യാസ പ്രകിയയിൽ അദ്ധ്യാപകർക്കുള്ള സ്ഥാനം വലുതാണ്. കുട്ടികൾ അദ്ധ്യാപകരെ കാണാൻ ആഗ്രഹിക്കുകയാണ്. അതിനുതകുന്ന ഓൺലൈൻ പഠനം ഉടൻ യാഥാർത്ഥ്യമാകും. പതിനാല് ജില്ലകളിലും ട്രയൽക്ലാസ്സുകൾ പൂർത്തിയായി. കുട്ടികൾക്ക് ഡിജിറ്റൽ സൗകര്യങ്ങൾ എത്തിക്കൽ ഏകദേശം പൂർത്തിയായിട്ടുണ്ട്.'

പൊതു പരീക്ഷകൾ നടത്തി റിസൾട്ട് പ്രഖ്യാപിച്ച് കേരളം മുന്നോട്ട് പോയപ്പോൾ പല സംസ്ഥാനങ്ങളും 'ആൾ പ്രമോഷൻ' നടത്തുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാത്തിനെയും എതിർക്കുന്നവർ പരീക്ഷകളെയും എതിർക്കുകയാണ്. പ്ലസ് വൺ പരീക്ഷ കോടതി വിധിക്കനുസരിച്ച് തീരുമാനിക്കും. സോഷ്യൽ മീഡിയയല്ല വിദ്യാഭ്യാസ രംഗത്ത് തീരുമാനമെടുക്കേണ്ടത്. പാഠ്യപദ്ധതി കുട്ടികളുടെ സാമൂഹികമായ അറിവും പ്രതിബദ്ധതയും വളർത്തുന്നനിലയിൽ പരിഷ്കരിക്കും. കെ എസ് ടി എ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെയും മന്ത്രി അഭിനന്ദിച്ചു.

Next Story