Top

'മോന്‍സന്‍ ഭീഷണിപ്പെടുത്തി, വീട്ടിലെത്തിയത് പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ട്'; തുറന്ന് പറഞ്ഞ് ഡിവൈഎസ്പി

മോന്‍സണ്‍ തന്നെയായിരുന്നു പരാതി നല്‍കിയത്.

3 Oct 2021 8:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്‍ ഭീഷണിപ്പെടുത്തി, വീട്ടിലെത്തിയത് പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ട്; തുറന്ന് പറഞ്ഞ് ഡിവൈഎസ്പി
X

കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ തന്നെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎസ്പി അനില്‍കുമാര്‍. പരാതി വ്യാജമാണെന്നും സമാനമായ കേസ് പന്തളം പൊലീസ് സ്റ്റേഷനിലുണ്ടെന്നും അറിഞ്ഞിട്ടാണ് കൂടുതല്‍ അന്വേഷണത്തിനായി മോന്‍സന്റെ വീട്ടിലെത്തിയതെന്നും എന്നാല്‍ അയാള്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്നും അനില്‍കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഡിവൈഎസ്പി അനില്‍കുമാര്‍ പറഞ്ഞത്: ''മോന്‍സണ്‍ തന്നെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ അദ്ദേഹം സഹകരിക്കാന്‍ തയ്യാറായില്ല. പരാതി വ്യാജമാണെന്നും സമാനമായ കേസ് പന്തളം പൊലീസ് സ്റ്റേഷനിലുണ്ടെന്ന് അറിഞ്ഞിട്ടുമാണ് കൂടുതല്‍ അന്വേഷണത്തിനായി ഇയാളുടെ വീട്ടിലെത്തിയത്. വീടിനുള്ളില്‍ കയറാന്‍ മോന്‍സണിന്റെ ഗുണ്ടകളും സമ്മതിക്കാതെ സാഹചര്യമുണ്ടായി. ഇതോടെ ലോക്കന്‍ പൊലീസിനെ വിവരം അറിയിച്ച് വീടിനുള്ളില്‍ കയറി. എന്നാല്‍ നിങ്ങളോട് സഹകരിക്കാന്‍ തയ്യാറല്ലെന്നും അന്വേഷണത്തിനെതിരെ ഹൈക്കോടതിയിലും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ് മോന്‍സന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നെ കുറിച്ച് ഒന്നും അന്വേഷിക്കേണ്ടെന്ന നിലപാടിലായിരുന്നു മോന്‍സന്‍. ഞങ്ങള്‍ വീട്ടില്‍ ചെല്ലുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് കൊണ്ട് അയാള്‍ തയ്യാറെടുത്തിട്ടുണ്ടാകാം. കയ്യേറ്റമൊന്നും ചെയ്തിട്ടില്ല. പക്ഷെ ഗേറ്റിലെ ഗുണ്ടകള്‍ ഭീഷണി സ്വരത്തിലാണ് സംസാരിച്ചതും പെരുമാറിയതും. വിരട്ടാന്‍ മോന്‍സന്‍ മിടുക്കാനാണ്.''

മോന്‍സന്‍ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ട്ത. ശ്രീവത്സം ഗ്രൂപ്പിനെതിരായ മോന്‍സന്‍ തന്നെ പരാതി അന്വേഷിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെയാണ് മോന്‍സന്‍ ഭീഷണിപ്പെടുത്തിത്. എന്തൊക്കെ അന്വേഷിക്കണം, എന്തൊക്കെ അന്വേഷിക്കേണ്ട എന്ന കാര്യങ്ങളാണ് മോന്‍സന്‍ ഉദ്യോഗസ്ഥരോട് പറയുന്നത്. നിങ്ങളുടെ അന്വേഷണത്തില്‍ തൃപ്തിയില്ല, അതുകൊണ്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മോന്‍സന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിയെ പ്രതിരോധിക്കാനാണ് മോന്‍ഷന്‍ തിരിച്ചുമൊരു പരാതി കൊടുത്തത്. ഏഴു കോടി രൂപയ്ക്ക് ശ്രീവത്സം ഗ്രൂപ്പിന് 21 കാറുകള്‍ കൈമാറി. ഒരു കോടി കിട്ടി. ബാക്കി ആറു കോടി കിട്ടാനുണ്ടെന്ന് പറഞ്ഞാണ് മോന്‍സന്‍ ശ്രീവത്സം ഗ്രൂപ്പിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Next Story