Top

പ്രഭാത സവാരി സമയം കൃഷിഭൂമിയില്‍; ഡിവൈഎഫ്ഐ മോര്‍ണിംഗ് ഫാം പദ്ധതി വ്യാപിപ്പിക്കുന്നു; കൃഷി തരിശ് ഭൂമികളില്‍

കൃഷിക്കായി തരിശു ഭൂമിയാണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

3 Aug 2021 2:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രഭാത സവാരി സമയം കൃഷിഭൂമിയില്‍; ഡിവൈഎഫ്ഐ മോര്‍ണിംഗ് ഫാം പദ്ധതി വ്യാപിപ്പിക്കുന്നു; കൃഷി തരിശ് ഭൂമികളില്‍
X

മലപ്പുറത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന മോര്‍ണിംഗ് ഫാം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. പ്രഭാത സവാരിക്കായി ഉപയോഗിക്കുന്ന സമയം കൃഷിയിടങ്ങളിലേക്ക് മാറ്റി കാര്‍ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജൈവ വിളകള്‍ ഉത്പാദിപ്പിക്കുക എന്നാതാണ് മോണിംഗ് ഫാം പദ്ധതിയുടെ ലക്ഷ്യം. കൃഷിക്കായി തരിശു ഭൂമിയാണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ആദ്യ ലോക് ഡൗണ്‍ സമയത്തായിരുന്നു പദ്ധതി തുടങ്ങിയത്. ഇതിനകം 411.5 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കി.അഞ്ച് ലക്ഷത്തി പതിനാറായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഏഴ് കിലോഗ്രാം ഉത്പന്നങ്ങള്‍ വിളയിച്ചു. ജില്ലയിലാകെ അഞ്ഞൂറ്റി പതിനെട്ട് ഗ്രൂപ്പുകളിലായി ആയിരക്കണക്കിന് യുവതീ യുവാക്കളാണ് ഇങ്ങനെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്.

മലപ്പുറത്ത് ആരംഭിച്ച മോണിംഗ് ഫാമിന്റെ ആദ്യഘട്ടം വിജയമായതിനെ തുടര്‍ന്ന് പദ്ധതിയിപ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ തരിശ് ഭൂമികളിലേയ്ക്ക് മോര്‍ണിംഗ് ഫാം വ്യാപിപ്പിക്കുക,വ്യവസായ അടിസ്ഥാനത്തില്‍ സംയോജിത കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുക, മൂല്യ വര്‍ദ്ധിത ഉല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങുക, കാര്‍ഷിക സംസ്‌കാരം വ്യാപിപ്പിക്കാന്‍ കഴിയുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. തുടങ്ങി മോണിങ് ഫാം എന്ന ആശയം കൂടുതല്‍ വികസിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എ എ റഹീം വ്യക്തമാക്കി.

മഞ്ചേരി, കോവിലകംകുണ്ട് പാടശേഖരത്തില്‍ മോണിങ് ഫാമില്‍ ഇന്ന് റഹീമും പങ്കെടുത്തിരുന്നു. ഒന്‍പത് വര്‍ഷമായി തരിശ് കിടന്ന പാടത്ത് മഞ്ചേരി ബ്ലോക്ക് കമ്മിറ്റി മോര്‍ണിംഗ് ഫാമിലൂടെ കൃഷിയിറക്കുന്നത്. നിലമൊരുക്കലായിരുന്നു ഇന്ന് തുടങ്ങിയത്. വര്‍ക്ക് ഔട്ട് ചെയ്യാന്‍ പാടത്തിറങ്ങിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോണിംഗ് ഫാമിനെക്കുറിച്ചുള്ള റഹീംമിന്‍റെ വാക്കുകള്‍

മോർണിംഗ് ഫാമിൽ..

മലപ്പുറം ജില്ലയിൽ ഡിവൈഎഫ്ഐ നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് മോർണിംഗ് ഫാം. പ്രഭാത സവാരിക്കും,പുലർച്ചെയുള്ള വ്യായാമത്തിനും ചിലവഴിക്കുന്ന സമയം കൃഷിഭൂമിയിൽ ചിലവഴിക്കുക. പരമാവധി തരിശ് ഭൂമികൾ മാത്രമാണ് മോണിങ് ഫാമിങ്ങിനായി തെരഞ്ഞെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ആദ്യ ലോക് ഡൗൺ സമയത്തായിരുന്നു പദ്ധതി തുടങ്ങിയത്.ഇതിനകം 411.5 ഏക്കർ ഭൂമിയിൽ കൃഷിയിറക്കി.അഞ്ച് ലക്ഷത്തി പതിനാറായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഏഴ് കിലോഗ്രാം ഉത്പന്നങ്ങൾ വിളയിച്ചു.ജില്ലയിലാകെ അഞ്ഞൂറ്റി പതിനെട്ട് ഗ്രൂപ്പുകളിലായി ആയിരക്കണക്കിന് യുവതീ യുവാക്കളാണ് കൃഷിയിടങ്ങളിൽ ഇങ്ങനെ "വ്യായാമത്തിന്" ഇറങ്ങിയത്.

പദ്ധതി ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.കൂടുതൽ തരിശ് ഭൂമികളിലേയ്ക്ക് മോർണിംഗ് ഫാം വ്യാപിപ്പിക്കുക,വ്യവസായ അടിസ്ഥാനത്തിൽ സംയോജിത കാർഷിക സംരംഭങ്ങൾ ആരംഭിക്കുക,മൂല്യ വർദ്ധിത ഉല്പാദന കേന്ദ്രങ്ങൾ തുടങ്ങുക,കാർഷിക സംസ്കാരം വ്യാപിപ്പിക്കാൻ കഴിയുന്ന പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക..തുടങ്ങി മോണിങ് ഫാം എന്ന ആശയം കൂടുതൽ വികസിക്കുകയാണ്.

മഞ്ചേരി,കോവിലകംകുണ്ട് പാടശേഖരത്തിൽ ഇന്ന് മോണിങ് ഫാമിൽ ഞാനും പങ്കാളിയായി.ഒൻപത് വർഷമായി തരിശ് കിടന്ന പാടത്ത് മഞ്ചേരി ബ്ലോക്ക് കമ്മിറ്റി മോർണിംഗ് ഫാമിലൂടെ കൃഷിയിറക്കുകയാണ്. നിലമൊരുക്കലായിരുന്നു ഇന്ന് തുടങ്ങിയത്.വർക്ക് ഔട്ട് ചെയ്യാൻ പാടത്തിറങ്ങി.വ്യത്യസ്ത അനുഭവം.സഖാക്കൾക്കൊപ്പം നല്ല നിമിഷങ്ങൾ.

ജില്ലാ സെക്രട്ടറി പി കെ മുബഷിർ,പ്രസിഡന്റു ശ്യാം പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗംപി ജിജി,മോർണിംഗ് ഫാം കോർഡിനേറ്റർ ഇല്യാസ്,മഞ്ചേരി ബ്ലോക്ക് സെക്രട്ടറി ജസീർ കുരിക്കൾ,പ്രസിഡന്റു രതീഷ് കീഴാറ്റൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.



Next Story