Top

'മാപ്പിള കലാപം, ഹിന്ദു വംശഹത്യ, ബിജെപി'; സാമ്രാജാത്വ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയെന്ന് ഡിവൈഎഫ്‌ഐ

20 Aug 2021 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാപ്പിള കലാപം, ഹിന്ദു വംശഹത്യ, ബിജെപി; സാമ്രാജാത്വ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയെന്ന് ഡിവൈഎഫ്‌ഐ
X

മലബാര്‍ പ്രക്ഷോഭത്തിന് ഒരു നൂറ്റാണ്ട് അനുസ്മരിച്ച് ഡിവൈഎഫ്‌ഐ.സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് മലബാര്‍ പ്രക്ഷോഭമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ മലബാര്‍ പ്രക്ഷോഭം ഹിന്ദു വംശഹത്യയുടെ ഒരു നൂറ്റാണ്ട് എന്ന് പേരില്‍ ബിജെപി ആചരിച്ചിരുന്നു. അനുസ്മരണം ദേശീയതല ഉദ്ഘാടനം ആര്‍ എസ് എസ് അഖില ഭാരതീയ കാര്യകാരി അംഗം രാംമാധവാണ് നിര്‍വഹിച്ചിരുന്നു.

1921 ആഗസ്‌ററ് മാസം മുതല്‍ 1922 ഫിബ്രവരി വരെ മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകള്‍ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരായി മലബാര്‍ മേഖലയിലെ മാപ്പിളമാര്‍ ആരംഭിച്ച സായുധ പോരാട്ടത്തെയാണ് മലബാര്‍ പ്രക്ഷോഭമെന്ന പേരില്‍ അറിയപ്പെടുന്നത്. കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ജനങ്ങള്‍ നയിച്ച ചെറുത്തുനില്‍പ്പുകളിലൊന്നായിട്ടാണ് പ്രക്ഷോഭം അറിയപ്പെടുന്നത്.

പ്രക്ഷോഭം ഹിന്ദുക്കള്‍ക്കെതിരായ വംശഹത്യയെന്ന് പേരില്‍ സംഘപരിവാര്‍ മുന്‍പും പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട്. വാരിയന്‍കുന്നന്‍ എന്ന പേരില്‍ മലബാര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരായും സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.



Next Story

Popular Stories