Top

സ്വപനം കണ്ടത് തലസ്ഥാനത്ത് സ്വന്തമായി ഒരു മ്യൂസിയം; സംസ്‌കാര ചാനല്‍ ബന്ധത്തെകുറിച്ച് മോന്‍സണ്‍

തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് എത്തിച്ചപ്പോഴാണ് മോന്‍സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

9 Oct 2021 6:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വപനം കണ്ടത് തലസ്ഥാനത്ത് സ്വന്തമായി ഒരു മ്യൂസിയം; സംസ്‌കാര ചാനല്‍ ബന്ധത്തെകുറിച്ച് മോന്‍സണ്‍
X

തിരുവനന്തപുരത്ത് പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടതായി പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വെളിപ്പെടുത്തല്‍. തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് എത്തിച്ചപ്പോഴാണ് മോന്‍സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മോന്‍സന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംസ്‌കാര ചാനല്‍ നല്‍കിയ പരാതിയുടേയും ശില്‍പി സുരേഷ് നല്‍കിയ പരാതിയുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

മ്യൂസിയം തുടങ്ങാന്‍ വേണ്ടിയാണ് താന്‍ സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചതെന്നും താന്‍ നിയമപ്രകാരം ചാനലിന്റെ ചെയര്‍മാനായിട്ടില്ലെന്നും മോന്‍സണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ചാനലിന് പത്തുലക്ഷം രൂപ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

മോന്‍സണ്‍ സംസ്‌കാര ടിവിയുടെ ഡയറക്ടറാണെന്ന് പറഞ്ഞ് വ്യാജപ്രചാരണം നടത്തുകയും ഒരുപാട് പേരില്‍ നിന്ന് പണം തട്ടുകയും ചെയ്തുവെന്നാണ് സംസ്‌കാര ചാനല്‍ നല്‍കിയ പരാതി. ചാനലുമായി ബന്ധപ്പെട്ട് എട്ട് കോടിയുടെ തിരിമറി നടന്നിരുന്നു ഇതിന് പിന്നിലും മോന്‍സനാണെന്ന സംശയം സംസ്‌കാര ചാനലിന്റെ ഉടമസ്ഥര്‍ ഉന്നയിച്ചിരുന്നു. കുമാരപുരത്തെ ടിവി സംസ്‌കാരയുടെ ഓഫീസില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

Next Story