Top

ഡോ. കെപി ഹരിദാസന്‍ സ്മാരക എന്‍ഡോവ്‌മെന്റിന് ഗവേഷണപ്രബന്ധങ്ങള്‍ ക്ഷണിച്ചു

31 Aug 2021 3:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോ. കെപി ഹരിദാസന്‍ സ്മാരക എന്‍ഡോവ്‌മെന്റിന് ഗവേഷണപ്രബന്ധങ്ങള്‍ ക്ഷണിച്ചു
X

കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകനായിരുന്ന ഡോ. കെപി ഹരിദാസന്‍ സ്മാരക എന്‍ഡോവ്‌മെന്റിന് ഗവേഷണപ്രബന്ധങ്ങള്‍ ക്ഷണിച്ചു. 'വെള്ളിത്തിരയിലെ അരികു ജീവിതങ്ങള്‍' എന്ന വിഷയത്തിലുള്ള പ്രബന്ധമാണ് പുരസ്‌കാരത്തിന് അയക്കേണ്ടത്.

പ്രബന്ധവും മറ്റു വിശദാംശങ്ങളും https://www.haridasanfoundation.in/ എന്ന വെബ്‌സൈറ്റിലെ പേപ്പര്‍ സബ്മിഷന്‍ ഫോമിലാണ് സമര്‍പ്പിക്കേണ്ടത്. അവസാന തിയ്യതി സെപ്റ്റംബര്‍ 27. പി.ജി, എം.ഫില്‍, പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് പ്രബന്ധങ്ങളയക്കാം.

ജഡ്ജിങ് പാനല്‍ തെരഞ്ഞെടുക്കുന്ന ആദ്യത്തെയും രണ്ടാമത്തെയും മികച്ച പ്രബന്ധങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഫലകവും നല്‍കും. അവാര്‍ഡുകള്‍ ഒക്ടോബര്‍ 15ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

Next Story