Top

ഡോളര്‍ക്കടത്ത് കേസ്: എം ശിവശങ്കറും സ്വപ്‌നയുമുള്‍പ്പെടെ ആറ് പേര്‍ക്ക് ഷോക്കോസ് നോട്ടീസ്

മുഖ്യമന്ത്രിക്കും മുന്‍ സ്പീക്കര്‍ക്കും എതിരെ നോട്ടീസില്‍ പരാമര്‍ശം ഇല്ല

4 Aug 2021 6:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോളര്‍ക്കടത്ത് കേസ്: എം ശിവശങ്കറും സ്വപ്‌നയുമുള്‍പ്പെടെ ആറ് പേര്‍ക്ക് ഷോക്കോസ് നോട്ടീസ്
X

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്. നയതന്ത്ര ചാനലിലൂടെ വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയെന്ന കേസിലാണ് എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്.

സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവര്‍ക്കും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും കസ്റ്റംസ് ഷോക്കോസ് നോട്ടീസ് അയച്ചു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ്, യൂണീടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരാണ് നോട്ടീസ് ലഭിച്ച മറ്റുള്ളവര്‍. എന്നാല്‍ മുഖ്യമന്ത്രിക്കും മുന്‍ സ്പീക്കര്‍ക്കും എതിരെ നോട്ടീസില്‍ പരാമര്‍ശം ഇല്ല. ഇവര്‍ക്കെതിരെ മോഴി വിശദമായി പരിശോധിച്ചെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. കോണ്‍സുലേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം മാത്രമേ ശ്രീരാമകൃഷ്ണന് നോട്ടീസ് അയക്കുന്ന കാര്യം പരിഗണിക്കുയുള്ള എന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ വച്ച് പണമടങ്ങിയ ബാഗ് തന്നെ ഏല്‍പ്പിച്ചു എന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയാണ് ശ്രീരാമകൃഷ്ണനെ കേസുമായി ബന്ധപ്പെടുത്തുന്നത്. ഇത് പിന്നീട് കോണ്‍സുലേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരിലൂടെ വിദേശത്ത് എത്തിച്ചു എന്നുമായിരുന്നു മൊഴി. എന്നാല്‍ ഇതില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷേ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വിവരങ്ങള്‍ തേടിയ ശേഷമായിരിക്കും നടപടി ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story