Top

കുട്ടനാട്ടില്‍ ഡോക്ടറെ മര്‍ദിച്ച കേസ്; പഞ്ചായത്ത് പ്രസിഡന്റിനോട് കീഴടങ്ങാന്‍ നിർദേശം, ചോദ്യം ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും

മറ്റൊരു പ്രതിയായ സിപിഐഎം എല്‍ സി സെക്രട്ടറി രഘുവരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

4 Aug 2021 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടനാട്ടില്‍ ഡോക്ടറെ മര്‍ദിച്ച കേസ്; പഞ്ചായത്ത് പ്രസിഡന്റിനോട് കീഴടങ്ങാന്‍  നിർദേശം, ചോദ്യം ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും
X

കുട്ടനാട്ടിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതിയായ കൈനകരി പഞ്ചായത്ത് പ്രസിഡന്റിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശം. സിപിഐഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശം.

ചോദ്യം ചെയ്തതിനു ശേഷം 50,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മറ്റൊരു പ്രതിയായ സിപിഐഎം എല്‍ സി സെക്രട്ടറി രഘുവരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

കൈനകരി കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത്ചന്ദ്ര ബോസിനെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് ഡോക്ടറെ മര്‍ദിച്ചത്. വാക്സിന്‍ കേന്ദ്രത്തില്‍ മിച്ചം വന്ന വാക്‌സിന്റെ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലായിരുന്നു മർദനം. സംഭവത്തില്‍ കൈനകിരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, പാര്‍ട്ടി അംഗം വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ നെടുമുടി പോലീസ് കേസ് എടുത്തിരുന്നു.

ഇതില്‍ കൈനകരി വലിയ പറമ്പിൽ വിശാഖ് വിജയനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിലെ മറ്റ് പ്രതികളായ പഞ്ചായത്ത് പ്രസിഡന്റും സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഒളിവിലായിരുന്നു. ഇവരെ അറസ്റ്റുചെയ്യാന്‍ വെെകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടർമാർ പണിമുടക്ക് സമരത്തിലേക്കും നീങ്ങിയിരുന്നു.

വാക്‌സിനേഷന് ശേഷം മിച്ചം ഉണ്ടായിരുന്ന 9 ഡോസ് വാക്‌സീന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കാത്തതാണ് മര്‍ദനത്തിന് കാരണമെന്ന് സിപിഐഎം അനുഭാവി കൂടിയായ ഡോക്ടര്‍ ആരോപിച്ചിരുന്നു.





Next Story

Popular Stories