Top

വീണ്ടും ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം; പാറശ്ശാലയില്‍ ഡോക്ടറെയും സെക്യൂരിറ്റിയെയും മര്‍ദ്ദിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍

പരിക്കു പറ്റിയ ആളുമായി ആശുപത്രിയിലെത്തിയ ഒരു സംഘം മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് വെക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു

3 Aug 2021 6:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം; പാറശ്ശാലയില്‍ ഡോക്ടറെയും സെക്യൂരിറ്റിയെയും മര്‍ദ്ദിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍
X

പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡിനും മര്‍ദ്ദനം. അത്യാഹിത വിഭാഗത്തില്‍ രോഗിക്കൊപ്പമെത്തിയ സംഘമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. പരിക്കു പറ്റിയ ആളുമായി ആശുപത്രിയിലെത്തിയ ഒരു സംഘം മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് വെക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ബഹളം കേട്ടെത്തിയ ഡോക്ടര്‍ക്കും മര്‍ദ്ദനമേറ്റു. പ്രതികളെല്ലാം മദ്യപിച്ചിരുന്നു. സംഭവത്തില്‍ ഇന്നലെ നടപടിയെടുക്കാത്തില്‍ പ്രതിഷേധിച്ച് പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു. ഇതിനു പിന്നാലെയാണ് നാലു പേരെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിക്കു പിന്നാലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു.

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തിനിടെ ഡോക്ടറെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധിയെടുത്തു. ഒപി, വാക്‌സിനേഷന്‍, സ്വാബ് പരിശോധന എന്നിവയും ബഹിഷ്‌കരിച്ചു.

വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദമേറ്റത്. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ്, സിപിഐഎംെ ലോക്കല്‍ സെക്രട്ടറി പി#ി രഘുവരന്‍, വിശാഖ് വിജയന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Next Story