Top

വേദ പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് താമരശ്ശേരി രൂപത; ഖേദം പ്രകടിപ്പിച്ചു

താമരശ്ശേരി രൂപത പുറത്തിറക്കിയ കൈപുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിച്ചു

18 Sep 2021 1:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വേദ പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് താമരശ്ശേരി രൂപത; ഖേദം പ്രകടിപ്പിച്ചു
X

താമരശ്ശേരി രൂപത പുറത്തിറക്കിയ കൈപുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിച്ചു. തീവ്ര ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച പുസ്തകത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് താമരശ്ശേരി ബീഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയില്‍ മുസ്ലീം നേതാക്കളുമായി ചര്‍ച്ച നടത്തി പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു താമരശ്ശേരിയില്‍ എംകെ മുനീര്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെയും ബിഷപ് ഹൗസ് പ്രതിനിധികളുടെയും യോഗം വിളിച്ചത്. സംഭവത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ബിഷപ് പറഞ്ഞു.

ബിഷപിനെ കൂടാതെ മോണ്‍. ജോണ്‍ ഒറവുങ്കര, സി ടി ടോം, മാര്‍ട്ടിന്‍ തോമസ് എന്നിവര്‍ ബിഷപ് ഹൗസിനെ പ്രതിനിധീകരിച്ചും നാസര്‍ ഫൈസികൂടത്തായി, ഡോ ഹുസൈന് മടവുര്‍,ഷിഹാഹുദ്ദീന് ഇബ്‌നു ഹംസ തുടങ്ങിയവര്‍ മുസ് ലിം സംഘടനകളെ പ്രതിനിധീകരിച്ചും യോഗത്തില്‍ പങ്കെടുത്തു.

ബിഷപ്പിന്റെ താല്‍പര്യപ്രകാരം ഡോ. എംകെ മുനീര്‍ എംഎല്‍എയാണ് യോഗത്തിന് മുന്‍കൈ എടുത്തത്. താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ച 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും' എന്ന പുസ്തകത്തിലാണ് പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്.

Next Story