Top

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച കേസില്‍ പ്രതി അറസ്റ്റില്‍

സംഭവത്തില്‍ പെണ്‍കുട്ടി പീരുമേട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവിലായിരുന്നു.

7 Sep 2021 12:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച കേസില്‍ പ്രതി അറസ്റ്റില്‍
X

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയ കേസില്‍ പ്രതി അസ്റ്റില്‍. ഇടുക്കി പീരുമേട് കരടിക്കുഴി സ്വദേശി സുനില്‍ കുമാറാണ് (23) പിടിയില്‍ ആയത്. ഇന്നലെയാണ് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ അയല്‍ വാസിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി മുടി മുറിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടി പീരുമേട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവിലായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അയല്‍വാസിയായ പെണ്‍കുട്ടിയോട് സുനില്‍ പ്രണയാഭ്യര്‍ഥനയുമായി എത്തുകയും തുടര്‍ന്ന് പിടിവലിയിലേക്ക് നീങ്ങുകയുമായിരുന്നു എന്നായിരുന്നു പരാതിയിലെ ആരോപണം. അടുത്തെത്തിയ ആളോട് കത്രികയെടുത്ത് പെണ്‍കുട്ടി പ്രതിരോധിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും കത്രിക പിടിച്ചു വാങ്ങിയ ശേഷം തലമുടി ബലമായി മുറിച്ചെടുക്കുകയായിരുന്നു. പീരുമേട് സിഐ എ രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രിതിയെ അറസ്റ്റ് ചെയ്തത്.

Next Story