Top

വധഭീഷണി; മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം

30 Sep 2021 8:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വധഭീഷണി; മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം
X

ബലാത്സംഗക്കേസില്‍ ഇടപെട്ടതിന്റെ പേരില്‍ വധ ഭീഷണി നേരിട്ട ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് പൊലീസ് സുരക്ഷ നല്‍കാന്‍ തീരുമാനം. മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നല്‍കാനാണ് തീരുമാനം. വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീമിന്റെതാണ് തീരുമാനം. മുരിങ്ങൂര്‍ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായെന്നും വിഷത്തില്‍ നടപടികള്‍ പ്രതി ഇടപ്പെട്ട് ഇല്ലാതാക്കിയെന്നും ആരോപിച്ച് മയൂഖ ജോണി രംഗത്ത് എത്തിയതിന് പിന്നാലെ ഉയര്‍ന്ന വധ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി.

ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. സാക്ഷി വിസ്താരത്തിനുള്‍പ്പെടെ നിയമ നടപടികള്‍ക്കും മറ്റും കോടതിയിലേക്ക് പോകേണ്ടി വന്നാല്‍ മയൂഖയുടെ സുരക്ഷക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. മയൂഖ താമസിക്കുന്ന വീടിന്റെ പരിസരത്ത് സുരക്ഷ ഉറപ്പുവരുത്താന്‍ ആളൂര്‍ സ്‌റ്റേഷനില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. തൃശൂര്‍ ജില്ലയിലെ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാനും തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയുമായ പിജെ വിന്‍സന്റിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Next Story