Top

തലയറുക്കുമെന്ന് ഭീഷണി: 'കേരള പൊലീസ് കേസെടുത്തില്ല', പരാതി കർണാടകയിലേക്ക് മാറ്റി അബ്ദുള്ളക്കുട്ടി

വാരിയൻകുന്നൻ ലോകത്തെ ആദ്യത്തെ താലിബാൻ തലവനാണെന്ന പരാമർശത്തിന് പിന്നാലെയായിരുന്നു ഭീഷണി.

28 Aug 2021 12:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലയറുക്കുമെന്ന് ഭീഷണി: കേരള പൊലീസ് കേസെടുത്തില്ല, പരാതി കർണാടകയിലേക്ക് മാറ്റി അബ്ദുള്ളക്കുട്ടി
X

മം​ഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുള്ളക്കുട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ മം​ഗളൂരു പൊലീസ് കേസെടുത്തു. എ കെ സിദ്ദിഖ് എന്ന വ്യക്തിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്

വാരിയൻകുന്നൻ ലോകത്തെ ആദ്യത്തെ താലിബാൻ തലവനാണെന്ന പരാമർശത്തിന് പിന്നാലെയായിരുന്നു ഭീഷണി. കോഴിക്കോട് യുവമോർച്ച പരിപാടിയുടെ വേദിയില്‍വെച്ചായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്നായിരുന്നു ഭീഷണി. ഫെയ്സ്ബുക്കിലാണ് വധഭീഷണി മുഴക്കിയ വിഡിയോ അപ്ലോഡ് ചെയ്തത്.

അബ്ദുള്ളക്കുട്ടിക്കെതിരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് വി പി കൃഷ്ണരാജ് മാഹി പൊലീസിലും പരാതി നല്‍കിയിരുന്നു. അതേസമയം, കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പൊലീസിന് പരാതി നല്‍കിയതെന്നാണ് അബ്‌ദുള്ളക്കുട്ടി പറയുന്നത്. എ പി അബ്‌ദുള്ളക്കുട്ടിക്ക് മംഗളൂരുവിലും വീടുണ്ട്.

അതേസമയം, എ കെ സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ എഫ്ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. 1921ലെ കലാപവുമായി ബന്ധപ്പെട്ട് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിമർശിച്ചാണ് എ പി അബ്‌ദുള്ളക്കുട്ടി പ്രസ്താവന നടത്തിയത്.

Next Story