Top

ഡിസിസി പുനഃസംഘടന; കെപിസിസി 'ഫൈനല്‍ ലിസ്റ്റ്' പുറത്തുവിട്ടത് സുധാകരന്റെ മരുമകന്‍

22 Aug 2021 1:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി പുനഃസംഘടന; കെപിസിസി ഫൈനല്‍ ലിസ്റ്റ് പുറത്തുവിട്ടത് സുധാകരന്റെ മരുമകന്‍
X

ഡിസിസി പുനഃസംഘടന സംബന്ധിച്ച കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ സഹോദരി പുത്രന്‍ അജിത്ത്. സുധാകരനുമായി അടുത്ത ബന്ധമുള്ള നേതാക്കള്‍ അംഗങ്ങളായ കെ എസ് ബ്രിഗേഡെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പട്ടിക ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് പ്രത്യക്ഷപ്പെട്ടതെന്നാണ് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറത്തുവന്ന പട്ടിക ഇങ്ങനെ: തിരുവനന്തപുരം: ജി.എസ്.ബാബു, ആലപ്പുഴ: ബാബുപ്രസാദ്, കോട്ടയം: സുരേഷ്, ഇടുക്കി: സിപി മാത്യു, വയനാട്: കെ.കെ എബ്രഹാം, കാസര്‍കോട്: ഖാദര്‍ മങ്ങാട്, തൃശൂര്‍: ജോസ്, പത്തനംതിട്ട: സതീഷ്, മലപ്പുറം: വി.എസ്. ജോയ്, കോഴിക്കോട്: പ്രവീണ്‍ കുമാര്‍, എറണാകുളം: ഷിയാസ്, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്: തങ്കപ്പന്‍, കൊല്ലം: തീരുമാനമായില്ല. ഇതാണ് ഡിസിസി പ്രസിഡന്റ് ഫൈനല്‍ ലിസ്റ്റ് എന്ന പേരില്‍ ഗ്രൂപ്പില്‍ വന്നത്.

അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരില്ലെന്നും സുധാകരന്‍ പറഞ്ഞു.

Next Story