Top

'ഹൈക്കമാന്‍ഡിനെതിരെ സംസാരിക്കരുത്'; അച്ചടക്ക നടപടിയെ പിന്തുണച്ച് ഐഎന്‍ടിയുസി അധ്യക്ഷന്‍ ചന്ദ്രശേഖരന്‍

ഒന്നര മാസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും ചന്ദ്രശേഖരന്‍

29 Aug 2021 8:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈക്കമാന്‍ഡിനെതിരെ സംസാരിക്കരുത്; അച്ചടക്ക നടപടിയെ പിന്തുണച്ച് ഐഎന്‍ടിയുസി അധ്യക്ഷന്‍ ചന്ദ്രശേഖരന്‍
X

കൊല്ലം: ഡിസിസി അധ്യക്ഷ പട്ടികയ്ക്കെതിരെ പരസ്യപ്രതികരണം നടത്തിയ നേതാക്കളെ സസ്പെന്‍ഡ് ചെയ്ത നടപടിയെ പിന്തുണച്ച് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ വര്‍ത്തമാനം പറയുന്നത് ശരിയല്ല. ശക്തമായ നടപടിയെടുത്തത് ഉചിതമായെന്നും ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെയും ആർ ചന്ദ്രശേഖരന്‍ തള്ളി. കോണ്‍ഗ്രസിന്റെ വിവിധതലങ്ങളില്‍ ദളിത്, വനിതാ പ്രാതിനിധ്യങ്ങളുണ്ട്. ഒന്നര മാസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേർത്തു.

മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെസി ജോസഫ് ഉള്‍പ്പടെയുള്ളവർ അച്ചടക്ക നടപടിയ്ക്കെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് പ്രതികരണം. അതേസമയം, ശിവദാസന്‍ നായര്‍ നടത്തിയ പ്രസ്താവന വ്യക്തമായതിനാല്‍ നടപടിയ്ക്ക് വിശദീകരണം ആവശ്യമില്ലെന്നായിരുന്നു കെ സുധാകരന്റെ നിലപാട്. അവ്യക്തമെങ്കിലേ വിശദീകരണം ചോദിക്കേണ്ട സാഹചര്യമുള്ളു എന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

ആലപ്പുഴയില്‍ ബാബു പ്രസാധിനെ മുന്നോട്ട് വച്ചത് കെ സി വേണുഗോപാലാണ്. അഭിപ്രായങ്ങള്‍ കേട്ടാണ് തീരുമാനം എടുത്തത്. മുന്നിലുള്ള വലിയ ലക്ഷ്യം മാത്രമാണ് പരിഗണിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. ഇപ്പോള്‍ നേതാക്കള്‍ക്ക് എതിരെ ഇപ്പോള്‍ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി താല്‍ക്കാലികമാണ്. വിശദീകരണം കേട്ട ശേഷം മറ്റ നടപടി. ഭീഷണിപ്പെടുത്തി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ല. എന്നാല്‍ അച്ചടക്കം ഇല്ലാതെ മുന്നോട്ട് പോവില്ല. പരസ്യ പ്രതികരണം ഉണ്ടായില്‍ ഇനിയും നടപടി ഉണ്ടാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Next Story