Top

ഡിസിസി ഓഫീസ് ഉദ്ഘാടനം; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നിട്ടില്ല; വിശദീകരണവുമായി ചാണ്ടി ഉമ്മന്‍

ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം സൂമില്‍ പങ്കെടുത്ത ചിത്രമാണിത്

2 Sep 2021 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി ഓഫീസ് ഉദ്ഘാടനം; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നിട്ടില്ല; വിശദീകരണവുമായി ചാണ്ടി ഉമ്മന്‍
X

കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിട്ടില്ലെന്നത് വ്യാജ വാര്‍ത്തയാണെന്ന് ചാണ്ടി ഉമ്മന്‍. ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം സൂമില്‍ പങ്കെടുത്ത ചിത്രം സഹിതമാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം.

ചാണ്ടി ഉമ്മന്‍ പറഞ്ഞത്: ''രാഹുല്‍ ഗാന്ധി പങ്കെടുത്ത കണ്ണൂര്‍ DCC ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തയും വിട്ട് നിന്നു എന്നണ് പുതിയ കണ്ടെത്തല്‍. ഇരുവരും രാഹുല്‍ ഗാന്ധി ക്കൊപ്പം സൂമില്‍ പങ്കെടുത്ത ചിത്രമാണിത്. ഇനി പറയേണ്ടത് മാധ്യമങ്ങളാണ് എന്തിന് വ്യാജ വാര്‍ത്ത നല്‍കിയെന്ന്.''

ഡിസിസി അധ്യക്ഷ നിയമനത്തിന് പിന്നാലെയുണ്ടായ അതൃപ്തി പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചടങ്ങില്‍ നിന്ന് വിട്ടുനിന്നുയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇന്ന് രാവിലെയാണ് പുതിയ കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം രാഹുല്‍ ഗാന്ധി നിര്‍വഹിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, വിഡി സതീശന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനുള്ള ഫോര്‍മുല തന്റെ കൈയിലുണ്ടെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം. പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നവുമില്ല. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടാകും. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കേട്ട് പോകുന്നതില്‍ തടസമില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയ കോണ്‍ഗ്രസിലെ അവിഭാജ്യ ഘടകമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Next Story