Top

പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ച് തര്‍ക്കം; സിപിഐഎം അംഗത്തെ പുറത്താക്കി

ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി

2 Aug 2021 8:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ച് തര്‍ക്കം; സിപിഐഎം അംഗത്തെ പുറത്താക്കി
X

ഏരിയാ കമ്മിറ്റി ഓഫീസില്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി അംഗത്തെ സിപിഐഎം പുറത്താക്കി. രാജേഷിനെയാണ് ജില്ലാ കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തില്‍ പുറത്താക്കിയത്.


ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തുവിട്ടതാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണം. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ ഏരിയ സെന്റര്‍ അംഗം ഉള്‍പ്പെടെ ഒരു വിഭാഗം സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇത് പാര്‍ട്ടി വലിയ ഗൗരവത്തോടെയാണ് കണ്ടത്. ഇതോടെയാണ് നേതാക്കള്‍ തന്നെ ഇടപെട്ട് രാജേഷിനെ പുറത്താക്കിയത്.

എന്നാല്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും സ്വാഭാവിക നടപടിയാണ് ഉണ്ടായതെന്നുമാണ് നേതാക്കള്‍ പറയുന്നത്.


Next Story